Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാട്സ്ആപ്പിൽ അശ്ലീല...

വാട്സ്ആപ്പിൽ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച  സംഭവം: കൂടരഞ്ഞി  പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാജി വെച്ചു

text_fields
bookmark_border
mobile
cancel

തിരുവമ്പാടി : വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച  കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് മാത്യു  വിവാദങ്ങൾക്കൊടുവിൽ രാജിവെച്ചു. ഏപ്രിൽ 30ന് 'കൂടരഞ്ഞി വാർത്തകൾ ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല ദൃശ്യം പ്രചരിച്ചത്.  

സ്ത്രികളെ അപമാനിക്കുന്ന ദൃശ്യം പ്രചരിപ്പിച്ച വൈസ് പ്രസിഡൻറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമര രംഗത്തിറങ്ങിയിരുന്നു. തുടർന്ന് തിരുവമ്പാടി പൊലീസ് കേസെടുത്തു. വിവര സാങ്കേതിക നിയമമനുസരിച്ചായിരുന്നു കേസ്.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ നജീബ് കൽപ്പൂര്​ ഡി.ജി.പിക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷനോജ് അഗസ്റ്റിൻ തിരുവമ്പാടി പൊലീസിലും പരാതിയ നൽകിയിരുന്നു. 

ഭരണ സമിതിയിലെ സി.പി.എം പ്രതിനിധിയാണ് തോമസ് മാത്യു. യു.ഡി.എഫ് രാജി ആവശ്യമുന്നയിച്ച് സമരം ശക്തമാക്കാൻ ഒരുങ്ങവെയാണ് ഇദ്ദേഹം രാജിവെച്ചത്. പാർട്ടിക്കകത്തു നിന്നും രാജിക്കായി ശക്തമായ സമ്മർദമുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswhatsappmalayalam newsvulgure clipkoodaranhi
News Summary - vulgure clip on whatsapp; koodaranhi panchayath vice president resigned -kerala news
Next Story