വാർഡിലെ വികസന മുരടിപ്പിനെതിരെ വി.വി രാജേഷ് ആഞ്ഞടിച്ചു; ആരാ കൗൺസിലർ?, ബി.ജെ.പിയുടേത് തന്നെ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ പിടിക്കാനായി ബി.ജെ.പി വലിയ പ്രചാരണത്തിലാണ്. എതിരാളികൾക്കെതിരെ ഗോളടിച്ച് മുന്നേറുന്നതിനിടെ ബി.ജെ.പി നേതാവ് വി.വി രാജേഷും ഒരു ഗോളടിച്ചു. പക്ഷേ സ്വന്തം പോസ്റ്റിലേക്കായിരുന്നുവെന്ന് മാത്രം.
പൂജപ്പുരയിലെ ബി.ജെ.പി സിറ്റിംഗ് സീറ്റില്‍ മല്‍സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി വി.വി രാജേഷിന്‍റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറൽ. തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിറ്റിങ് വാർഡെന്ന് ഓർക്കാതെ വാര്‍ഡിലെ വികസനപോരായ്മകള്‍ക്കെതിരെ ആഞ്ഞടിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
പൂജപ്പുര വാര്‍ഡ് തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിനിടെ ആയിരുന്നു വി.വി രാജേഷിന്‍റെ 'അത്യുജ്ജ്വല' പ്രസംഗം. ''ഇന്നലെ രാവിലെ ഞങ്ങള്‍ പ്രചാരണത്തിനിറങ്ങിയ ബൂത്തില്‍ വീട്ടമ്മമാര്‍ കൈയ്യില്‍ പിടിച്ച് പറഞ്ഞ പ്രധാന പ്രശ്‌നം പൂജപ്പുരയില്‍ ഒരുമണിക്കൂര്‍ മഴ പെയ്താല്‍ ഡ്രെയിനേജ് മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ്. അതുകേട്ട് ഞാന്‍ ഞെട്ടി.
അതിശയിച്ച് പോയി. നമ്മളൊക്കെ കരുതും പൂജപ്പുര വാര്‍ഡെന്ന് പറഞ്ഞാ ഒരുപാട് വികസനം എത്തിയ സമതല പ്രദേശങ്ങളുള്ള വാര്‍ഡാണെന്നാണ്. മിക്ക ബൂത്തുകളിലും പോയി. എല്ലാവരും പറയുന്നത് ഡ്രെയിനേജ് പ്രോബ്ലമാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മഴ പെയ്തു കഴിഞ്ഞാല്‍ ഡ്രെയിനേജ് വേസ്റ്റ് എല്ലാം വീടിനുള്ളിലൂടെ ഒഴുകുന്നു''എന്നായിരുന്നു രാജേഷിന്റെ പ്രസംഗം. സുരേഷ് ഗോപി എം.പി അടക്കമുള്ളവരെ സ്റ്റേജിലിരുത്തിയായിരുന്നു വി.വി രാജേഷിെൻറ സെൽഫ് ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.