മാവോവാദി ഏറ്റുമുട്ടൽ: കണ്ണൂരിൽ കനത്ത ജാഗ്രത; തണ്ടർബോൾട്ട് തിരച്ചിൽ തുടങ്ങി
text_fieldsകേളകം: വയനാട്ടിൽ മാവോവാദി ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കണ്ണൂരിലും കനത്ത ജാഗ്രത. മാവോവാദി സാ ന്നിധ്യമുള്ള പ്രദേശങ്ങളിൽ തണ്ടർബോൾട്ട് സേന തിരച്ചിൽ തുടങ്ങി. ജില്ല പൊലീസ് മേധാവി ശിവവിക്രമിെൻറ മേൽനോട്ട ത്തിലാണ് മാവോവാദി ഭീഷണിയുള്ള പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരീക്ഷണം ശക്തമാക്കിയത്. കേളകം, ആറളം പൊലീസ് സ്റ് റേഷനുകളിൽ ജില്ല പൊലീസ് മേധാവി ബുധനാഴ്ച അർധരാത്രിയോടെ നേരിട്ടെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ച് സുരക്ഷാ നിർദേശങ്ങൾ നൽകി. മാവോവാദികളുടെ സ്ഥിരീകരിക്കപ്പെട്ട സഞ്ചാരപാതകളിലും ഇവർ സന്ദർശിച്ച കോളനികളിലും തണ്ടർബോൾട്ട് സേന നിരീക്ഷണം ഏർപ്പെടുത്തി. വനഭാഗങ്ങളിൽ തിരച്ചിൽ തുടങ്ങിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വിവിധ ഇൻറലിജൻസ് ഏജൻസികളും തികഞ്ഞ ജാഗ്രതയിലാണ്. ആഴ്ചകൾക്കുമുമ്പ് കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ സായുധ സംഘം പ്രകടനം നടത്തിയിരുന്നു. ഇതേത്തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കുകയും ഓപറേഷൻ ഹാക് എന്ന പേരിൽ കർണാടക, തമിഴ്നാട് പൊലീസ് സഹകരണത്തോടെ വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധനയും ഏർപ്പെടുത്തി.
മലയോര പൊലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി
ഇരിട്ടി: വൈത്തിരിയിൽ മാവോവാദി സംഘാംഗം കൊല്ലപ്പെട്ടതിനെ തുടർന്ന് മലയോര പൊലീസ് സ്റ്റേഷനുകളിൽ െറഡ് അലർട്ട് പ്രഖ്യാപിച്ചു. സ്റ്റേഷനുകളിൽ അതിജാഗ്രത പുലർത്താൻ നിർദേശം നൽകി. മാവോവാദി സാന്നിധ്യമുള്ള മേഖലകളായ ഇരിട്ടി, കരിക്കോട്ടക്കരി, ഉളിക്കൽ, കേളകം, പൊലീസ് സ്റ്റേഷനുകൾക്കാണ് റെഡ് അലർട്ട്.കേരള-കർണാടക അതിർത്തി വനമേഖേല, ആറളം ഫാം എന്നിവിടങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കർണാടക- തമിഴ്നാട് നക്സൽവിരുദ്ധസേന ജില്ലയിലെയും വയനാട്ടിലെയും നക്സൽ മേഖലകൾ സന്ദർശിച്ച് കേരള പൊലീസിെൻറ നടപടികളിൽ പങ്കുചേരുന്നുണ്ട്.
റെഡ് അലർട്ടുള്ള പൊലീസ് സ്റ്റേഷനുകളിൽ പൊലീസിെൻറ നക്സൽവിരുദ്ധ സേനയായ തണ്ടർബോൾട്ട് കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്. നിലവിലെ അഞ്ചുപേർക്ക് പുറേമ അഞ്ചു പേരെകൂടിയാണ് അധികമായി വിന്യസിച്ചത്. റെഡ് അലർട്ടുള്ള സ്റ്റേഷനുകളിലെ അടച്ചിട്ട ഗേറ്റിനുപുറത്ത് പ്രത്യേക പരിശോധന നടത്തി മാത്രേമ ആളുകളെ അകത്ത് പ്രവേശിപ്പിക്കുന്നുള്ളൂ.വയനാട്ടിൽനിന്ന് ആറളം ഫാമിലേക്കും മാക്കൂട്ടം വനത്തിലേക്കും മാവോവാദികൾ കടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ജില്ല പൊലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈ.എസ്.പി സാജു കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയിൽ പരിശോധനയും സുരക്ഷയും ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.