വൈറ്റില മേൽപാല നിർമാണ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാല നിർമാണ അഴിമതിക്കുപിന്നാലെ വൈറ്റില മേൽപാല നിർമാണത് തിലും വീഴ്ചയുണ്ടെന്ന റിപ്പോർട്ടിൽ വിവാദം കത്തുന്നു. നിർമാണത്തിൽ വീഴ്ചസംഭവിച ്ചതായി റിപ്പോർട്ട് നൽകിയ പൊതുമരാമത്ത് ഗുണനിലവാര പരിശോധനവിഭാഗം അസിസ്റ്റ ൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ഷൈലമോളെ സർക്കാർ സസ്െപൻറ് ചെയ്തു. ചട്ടം ലംഘ ിച്ചാണ് റിേപ്പാർട്ട് നൽകിയതെന്ന് കാണിച്ചാണ് സസ്പെൻഷൻ.
വൈറ്റില മേൽപാലത്തിൽ അടുത്തിടെ നടത്തിയ മൂന്ന് കോൺക്രീറ്റിങ്ങിന് സിമൻറ് ഉൾപ്പെടെ മിശ്രിതങ്ങൾ ചേർത്തതിൽ മതിയായ ഗുണനിലവാരമില്ലെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് ക്വാളിറ്റി കൺട്രോൾ വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ, െപാതുമരാമത്ത് വകുപ്പ് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനിയർക്ക് കൈമാറിയതിെൻറ അടിസ്ഥാനത്തിൽ നിർമാണപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നു.
പാലാരിവട്ടം മേൽപാല നിർമാണത്തിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയ ഇടതുസർക്കാറിന് ഇത് വലിയ തിരിച്ചടിയായി. വൈറ്റില വീണുകിട്ടിയതോടെ കോൺഗ്രസ് ഇത് മുതലാക്കി സർക്കാറിനെതിരെ പ്രത്യക്ഷ സമരത്തിന് തുടക്കംകുറിക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ വൈറ്റില പ്രതിഷേധങ്ങളുടെ വേദിയാകുമെന്ന് കണ്ടാണ് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയെ സസ്പെൻറ് ചെയ്തതെന്ന വാദങ്ങളും ഉയർന്നുകഴിഞ്ഞു.
പാലത്തിെൻറ കരാർ ശ്രീധന്യ കൺസ്ട്രക്ഷൻസിനാണ്. കോൺക്രീറ്റ് ക്യൂറിങ് നടത്തിയത് ആവശ്യത്തിന് വെള്ളമൊഴിക്കാതെയാണെന്ന് ബോധ്യമായിട്ടുണ്ട്. ഒന്നാംഘട്ട പരിശോധന നടത്തേണ്ടതും റിപ്പോർട്ട് നൽകേണ്ടതും പൊതുമരാമത്ത് വകുപ്പും കരാറുകാരുമാണ്. ഇത് നൽകിയിട്ടില്ല. ടെക്ക് സ്ലാബ്, പിയർ ക്യാപ്, ഗർഡർ എന്നിവയുടെ കോൺക്രീറ്റിങ്ങിലാണ് നിലവാരക്കുറവുള്ളത്. മിക്സ് പ്രൊപ്പോഷനിലെ മാറ്റങ്ങള്‍ അംഗീകരിക്കേണ്ടത് എക്സിക്യൂട്ടിവ് എൻജിനീയറാണെന്നിരിക്കെ, കോണ്‍ക്രീറ്റ് തുടങ്ങുമ്പോഴോ നടക്കുന്ന സമയത്തോ എക്സിക്യൂട്ടിവ് എൻജിനീയറുടെ സാന്നിധ്യം ഉള്ളതായി ക്വാളിറ്റി ചെക്കര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും ഈക്കാര്യം സെന്‍ട്രല്‍ സര്‍ക്കിള്‍ വൈറ്റില സൂപ്രണ്ടിങ് എൻജിനീയറുടെ ശ്രദ്ധയില്പെടുത്തിയിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാൽ, നിർമാണത്തിൽ തകരാറുള്ളതായി സർക്കാറിന് റിേപ്പാർട്ട് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി ജി. സുധാകരൻ പ്രതികരിച്ചത്. മാധ്യമവാർത്ത ശ്രദ്ധയിൽെപട്ടതിനെത്തുടർന്ന് അടിയന്തര അന്വേഷണത്തിെൻറ ഭാഗമായി ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ, ചീഫ് മരാമത്ത് വിജിലൻസ് ഓഫിസർ എന്നിവരുമായി ചർച്ച നടത്തിയതായി മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.