Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ്​ ഫ്ലാറ്റ്...

ലൈഫ്​ ഫ്ലാറ്റ് നിർമാണം: അനിൽ അക്കരയുടെ ആക്ഷേപങ്ങൾ ശരിയല്ലെന്ന്​ മന്ത്രി മൊയ്​തീൻ

text_fields
bookmark_border
ലൈഫ്​ ഫ്ലാറ്റ് നിർമാണം: അനിൽ അക്കരയുടെ ആക്ഷേപങ്ങൾ ശരിയല്ലെന്ന്​ മന്ത്രി മൊയ്​തീൻ
cancel

തൃശൂർ: വടക്കാഞ്ചേരിയിൽ ലൈഫ്​ മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ലെന്ന്​ മന്ത്രി എ.സി. മൊയ്​തീൻ പറഞ്ഞു. റെഡ്ക്രസന്‍റ് ആണ് നിർമാണ കരാർ ഒപ്പിട്ടത്. അനിൽ അക്കര എം.എൽ.എ നടത്തുന്നത്​ രാഷ്​ട്രീയ പ്രചാരവേലയാണ്. ലൈഫ് മിഷൻ പ്രകാരമുള്ള പദ്ധതിയാണിത്​. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേതെന്നും മന്ത്രി പറഞ്ഞു.

ഫ്ലാറ്റുകൾ പണിത് കൈമാറുകയാണ് റെഡ് ക്രസന്‍റ് ചെയ്യുന്നത്​. സർക്കാരുമായി പണമിടപാടില്ല. അവർ പറയുന്ന ഏജൻസിയാണ് നിർമാണം നിർവഹിക്കുന്നത്. റെഡ്ക്രസന്‍റിൽ നിന്ന് ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെ. സർക്കാർ നിലവിൽ ഇടപെടേണ്ടതില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

വ​ട​ക്കാ​ഞ്ചേ​രി ച​ര​പ്പ​റ​മ്പി​ൽ ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ്ലാ​റ്റ്​ നി​ർ​മാ​ണമാണ് വി​വാ​ദ​ത്തി​ലായത്. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ അ​തി​ര്‍ത്തി​യി​ല്‍ നി​ർ​മി​ക്കു​ന്ന സ​മു​ച്ച​യ​ത്തി​നു​ള്ള തു​ക എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ൻ​റ്​ എ​ന്ന ഏ​ജ​ന്‍സി ന​ൽ​കി​യെ​ന്നും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്​ പ്ര​തി സ്വ​പ്ന സു​രേ​ഷ് ഇ​ട​നി​ല​ക്കാ​രി​യാ​ണെ​ന്നും ആണ് അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ ആ​രോ​പി​ക്കുന്നത്. സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് അദ്ദേഹം ക​ത്ത് ന​ൽ​കുക​യുംചെയ്തു.

2019 ജൂ​ലൈ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ റെ​ഡ് ക്ര​സ​ൻ​റ്​ ​ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ഹ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ന്‍ സു​ല്‍ത്താ​നാ​ണ്​ ലൈ​ഫ് മി​ഷ​നു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. അ​ഞ്ച് നി​ല​യു​ള്ള ഫ്ലാ​റ്റിന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സ്ഥ​ലം സ​ന്ദ​ര്‍ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യും എം.​എ​ൽ.​എ പ​റയുന്നു.

140 കു​ടും​ബ​ങ്ങ​ള്‍ക്ക് താ​മ​സി​ക്കാ​ൻ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന സ്ഥ​ലം പാ​രി​സ്ഥി​തി​ക സു​ര​ക്ഷി​ത​ത്വ​വും കു​ടി​വെ​ള്ള സൗ​ക​ര്യ​വും ഇ​ല്ലാ​ത്ത​താ​ണ്. എം.​എ​ല്‍.​എ​യി​ല്‍ നി​ന്ന്​ പോ​ലും മ​റ​ച്ചു​െ​വ​ച്ചാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​തെ​ന്നും ര​ണ്ടേ​ക്ക​റി​ല​ധി​കം വ​രു​ന്ന ഭൂ​മി വി​ല​കൊ​ടു​ത്ത് ഏ​റ്റെ​ടു​ത്ത ശേ​ഷ​മാ​ണ് വ​ഴി വി​ല​കൊ​ടു​ത്ത് വാ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​യുന്നു.

യു.​എ.​ഇ ചാ​രി​റ്റി സ്ഥാ​പ​ന​മാ​യ റെ​ഡ് ക്ര​സ​ൻ​റി​ന് ഇ​ന്ത്യ​യി​ൽ നേ​രി​ട്ട് പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നി​രി​ക്കെ കേ​ന്ദ്ര സ​ര്‍ക്കാ​ർ അ​റി​യാ​തെ എ​ങ്ങ​നെ റെ​ഡ് ക്ര​സ​ൻ​റി​ന്‍റെ പ​ണം ചെ​ല​വാ​ക്കി​യെ​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​െ​ണ്ട​ന്നും എം.​എ​ല്‍.​എ ആ​രോ​പി​ക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AC MoideenAnil AkkaraWadakkanchery Life FlatLife Flat Issue
Next Story