വഫയുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമെൻറ സുഹൃത്ത് വഫ ഫിറോസിെൻറ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹനവകുപ്പ് മ ൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. തുടർച്ചയായി ഗതാഗതനിയമം ലംഘിച്ചതിനാണ് സസ്‌പെൻഷൻ. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമെൻറ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു.
കാറിെൻറ വിൻഡോ ഗ്ലാസുകളിൽ കറുത്ത സൺഫിലിം ഒട്ടിച്ചതും കവടിയാർ ഭാഗത്തുകൂടി വേഗപരിധി ലംഘിച്ചും അപകടകരമായി അശ്രദ്ധയോടെ പലതവണ വാഹനമോടിച്ചതുമാണ് സസ്പെൻഷന് കാരണമായി വഫക്കുള്ള നോട്ടീസിൽ മോട്ടോർ വാഹനവകുപ്പ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
പലതവണ ഉദ്യോഗസ്ഥർ നോട്ടീസുമായി വഫയുടെ പട്ടം മരപ്പാലത്തെ വീട്ടിലെത്തിയെങ്കിലും നേരിട്ട് കൈമാറാൻ കഴിഞ്ഞില്ല. തുടർന്ന് വീട്ടിൽ നോട്ടീസ് പതിപ്പിക്കുകയുമാണ് ചെയ്തത്. ഇതിനിടെ അമിതവേഗതക്കുള്ള പിഴ വഫ ഓൺലൈൻ വഴി അടച്ചു. എന്നാൽ നോട്ടീസിൽ പറഞ്ഞതനുസരിച്ച് ലൈസൻസ് അയോഗ്യമാക്കാതിരിക്കുന്നതിന് വിശദീകരണം നിശ്ചിത സമയത്തിനുള്ളിൽ നൽകിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നടപടി.
അപകടം നടന്ന ഉടൻ ശ്രീറാമിെൻറയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിെൻറയും ലൈസൻസുകൾ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർ.ടി.ഒ പ്രഖ്യാപിച്ചിരുന്നു. നടപടി വൈകിപ്പിക്കാൻ ഒത്തുകളി നടക്കുന്നെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയോ എന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച ശ്രീറാമിെൻറ ലൈസൻസ് ഒരുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.