വാഗമൺ കേസ്: ജയിൽ മാറ്റം തേടുന്ന ഹരജിയിൽ വിശദീകരണം തേടി
text_fieldsകൊച്ചി: വാഗമൺ കേസിലെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഭോപാൽ ജയിലിൽനിന്ന് കേരളത്തിലേക്ക് മാറ്റാൻ ഉത്തരവിടണമെന്ന 11 സ്ഫോടനക്കേസ് പ്രതികളുടെ ഹരജിയിൽ ഹൈകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി. വാഗമൺ േകസിൽ സ്വതന്ത്രവും ഫലപ്രദവുമായ വിചാരണ നടപടികൾ ഉറപ്പാക്കാൻ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അഹ്മദാബാദ്, ഇന്ദോർ സ്േഫാടനക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന പ്രതികൾ നൽകിയ ഹരജിയിലാണ് നിർദേശം. കേന്ദ്രസർക്കാർ, കേരളം, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാന സർക്കാറുകൾ, എൻ.െഎ.എ, ഭോപാൽ ജയിൽ സൂപ്രണ്ട് എന്നിവർക്ക് നോട്ടീസ് ഉത്തരവായി.
സ്േഫാടനക്കേസുകളിൽ പ്രതിയായി ഭോപാൽ ജയിലിലുള്ള ഇൗരാറ്റുേപട്ട സ്വദേശി ഷാദുലി, ഹാഫിസ് ഹുസൈൻ (ബംഗളൂരു), സഫ്ദർ ഹുസൈൻ (മധ്യപ്രദേശ്), ഇൗരാറ്റുപേട്ട സ്വദേശി ഷിബിലി പി. അബ്ദുൽ കരീം, ആലുവ ഉളിയന്നൂർ സ്വദേശി മുഹമ്മദ് അൻസാർ, അമീൻ പർവേശ് (മധ്യപ്രദേശ്), കമറാൻ സിദ്ദീഖി (മധ്യപ്രദേശ്), മുഹമ്മദ് യാസീൻ (കർണാടക), കമറുദ്ദീൻ (മധ്യപ്രദേശ്), മിർസ അഹ്മദ് ബേഗ് (കർണാടക), മുഹമ്മദ് അബു ഫൈസൽഖാൻ (മുംബൈ) എന്നിവരാണ് ഹരജി നൽകിയിട്ടുള്ളത്.
ഷാദുലിയും അൻസാറും പാനായിക്കുളം കേസിലും ശിക്ഷിക്കപ്പെട്ടവരാണ്. ഇവരെ പിന്നീട് അഹ്മദാബാദ് കേസുമായി ബന്ധപ്പെട്ട് സബർമതി ജയിലിലെത്തിക്കുകയായിരുന്നു. അവിടെനിന്നാണ് ഇന്ദോർ കേസിലെ വിധി വന്നപ്പോൾ എല്ലാവെരയും ഭോപാൽ ജയിലിലേക്ക് മാറ്റിയത്. കേസിലെ എട്ട് പ്രതികളെ ജയിൽ ചാടി എന്നാരോപിച്ച് പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിനുശേഷം ഭോപാൽ ജയിലിനകത്ത് കൊടും പീഡനം അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ജയിൽ മാറ്റത്തിന് ഹരജി നൽകിയിട്ടുള്ളത്.
അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. മൗലികാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതിനിടെ, വാഗമൺ കേസിൽ വിഡിയോ സംവിധാനത്തിലൂടെ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ജീവഭയത്തോടെ ഭോപാൽ ജയിലിൽ തടവിൽ കഴിഞ്ഞ് ഫലപ്രദമായ വിചാരണ നേരിടാനാവില്ലെന്നാണ് ഹരജിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.