വാഗമൺ സിമി ക്യാമ്പ്: മൂന്നാം ഘട്ട വിചാരണ 15 മുതൽ
text_fieldsകൊച്ചി: വാഗമൺ സിമി ക്യാമ്പ് കേസിെൻറ മൂന്നാംഘട്ട വിചാരണ ഇൗമാസം 15 മുതൽ എറണാകുളം പ്രത്യേക എൻ.െഎ.എ കോടതിയിൽ ആരംഭിക്കും. നേരത്തേ രണ്ട് ഘട്ടങ്ങളിലായി 32 സാക്ഷികളുടെ വിസ്താരം പൂർത്തിയായിരുന്നു. മൂന്നാം ഘട്ട വിചാരണയിൽ 27 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ഒരു ദിവസം മൂന്ന് സാക്ഷികൾ എന്ന നിലയിൽ ജൂൺ 12നകം മൂന്നാം ഘട്ടം പൂർത്തിയാക്കാനാണ് തീരുമാനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാത്രമാണ് കേസിെൻറ രഹസ്യ വിചാരണ നടക്കുന്നത്.
കേസിൽ ആകെ 35 പ്രതികൾക്കെതിരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ വിചാരണ നടക്കുന്നത്. അഹമ്മദാബാദ്, ബംഗളൂരു, ഡൽഹി, ഭോപ്പാൽ എന്നീ ജയിലുകളിൽ കഴിയുന്ന പ്രതികളെ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിചാരണ നടത്തുന്നത്. എറണാകുളം ജില്ല കോടതിയിൽ പാർപ്പിച്ചിരിക്കുന്ന രണ്ട് പ്രതികളെ നേരിട്ട് ഹാജരാക്കിയാണ് വിചാരണ. 38 പ്രതികളുള്ള കേസിൽ 31ാം പ്രതി ഷെയ്ഖ് മെഹബൂബ് ഭോപ്പാലിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.
അവശേഷിക്കുന്ന പ്രതികളായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാദുലി, കർണാടക സ്വദേശി ഹഫീസ് ഹുസൈൻ, മധ്യപ്രദേശ് സ്വദേശി സഫ്ദർ നഗോറി, ഈരാറ്റുപേട്ട സ്വദേശി ഷിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അൻസാർ നദ്വി, അബ്ദുൽ സത്താർ, മധ്യപ്രദേശ് സ്വദേശി ആമിൽ പർവേസ് എന്ന സിക്കന്തർ, ഗുജറാത്ത് വഡോദര സ്വദേശി മുഹമ്മദ് ഉസ്മാൻ, മധ്യപ്രദേശ് സ്വദേശി മുഹമ്മദ് അലി എന്ന ജമാൽ, മധ്യപ്രദേശ് സ്വദേശി കംറാൻ സിദ്ദീഖി, കർണാടക സ്വദേശികളായ മുഹമ്മദ് സമി, മുഹമ്മദ് യാസീൻ, മുഹമ്മദ് ആസിഫ്, നദീം സഈദ്, യു.പി സ്വദേശി മുഫ്തി അബ്ദുൽ ബഷർ, സൂററ്റ് സ്വദേശി മുഹമ്മദ് സാജിദ് മൻസൂരി, അഹമ്മദാബാദ് സ്വദേശികളായ ഗയാസുദ്ദീൻ, ജാഹിദ് കുതുബുദ്ദീൻ ഷൈഖ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് ഇസ്മായിൽ, വഡോദര സ്വദേശികളായ ഇംറാൻ ഇബ്രാഹിം ഷൈഖ്, കയാമുദ്ദീൻ ഷറഫുദ്ദീൻ കപാഠിയ, മധ്യപ്രദേശ് സ്വദേശി മുഹമ്മദ് യൂനുസ്.
കർണാടക സ്വദേശി ഡോ. അസദുല്ല, അഹമ്മദാബാദ് സ്വദേശി ജാവേദ് അഹമ്മദ്, മധ്യപ്രദേശ് സ്വദേശികളായ കമറുദ്ദീൻ നഗോറി, മുഹമ്മദ് ഇർഫാൻ, കർണാടക സ്വദേശികളായ നാസിർ അഹമ്മദ്, ഷക്കീർ അഹമ്മദ്, ഡോ. മിർസാ അഹമ്മദ് ബൈഗ്, ഉത്തർപ്രദേശ് സ്വദേശി ഹബീബ് ഫലാഹി, മുഹമ്മദ് അബൂഫൈസൽ ഖാൻ, ജാർഖണ്ഡ് സ്വദേശികളായ ദാനിഷ്, മൻസർ ഇമാം, അഹമ്മദാബാദ് സ്വദേശി ആലം ജെബ് അഫ്രീദി എന്നിവരാണ് വിചാരണ നേരിടുന്നത്. 2007 ഡിസംബർ 10 മുതൽ 12 വരെയുള്ള തീയതികളിൽ കോട്ടയം വാഗമണ്ണിലെ തങ്ങൾ പാറയിൽ സിമി പ്രവർത്തകർ രഹസ്യയോഗം ചേർന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.