മകനുവേണ്ടി കാത്തിരുന്നത് 13 വർഷം; നിറകണ്ണുകളോടെ ആ അമ്മ വിടവാങ്ങി
text_fieldsചെറുതോണി: ഒരിക്കലും തിരിച്ചുവരിെല്ലന്നറിഞ്ഞിട്ടും നീണ്ട 13 വർഷത്തെ കാത്തിരുപ്പിനുശേഷം നിറകണ്ണുകളോടെ 90 വയസ്സുള്ള ആ അമ്മ വിടവാങ്ങി. പടികടന്നെത്തി മകൻ ജെയിസൻ വരുന്നതുംകാത്ത് ഉമ്മറക്കോലായിൽ നാരകക്കാനം കൂട്ടുങ്കൽ മറിയാമ്മയെന്ന വൃദ്ധമാതാവ് കാത്തിരുന്നത് വൃഥാവിലായി.
വെള്ളത്തൂവലിൽ പന്നിയാർ പവർഹൗസിെൻറ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി മരിച്ച എട്ടുപേരിൽ ഒരാൾ ഈ അമ്മയുടെ മകനായിരുന്നു. ദുരന്തത്തിൽ ബാക്കി ഏഴുപേരുടെ മൃതദേഹം കിട്ടി. ജെയിസെൻറ മൃതദേഹം മാത്രം കണ്ടെത്താനായില്ല. കാണാതാകുമ്പോൾ അവിവാഹിതനായ ജെയിസൺ (28) വെള്ളത്തൂവലിലെ ലൈന്മാനായിരുന്നു. നീണ്ട 30 ദിവസത്തെ തിരച്ചിലിനുശേഷം വൈദ്യുതി ബോർഡും പൊലീസും ബന്ധുക്കളും നാട്ടുകാരും പിൻവാങ്ങി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടില്ലാതെ ജെയിസെൻറ മരണം അംഗീകരിക്കാൻ ആദ്യം വൈദ്യുതി ബോർഡും തയാറായില്ല. പിന്നീട് എഴുവർഷം വേണ്ടിവന്നു ബോർഡിന് ആ സത്യം അംഗീകരിക്കാൻ. ഒടുവിൽ ജെയിസെൻറ കുടുംബത്തിന് നഷ്ടപരിഹാരവും ജ്യേഷ്ഠസഹോദരന് ജോലിയും നൽകി.
സഹോദരൻ സിബി ഇപ്പോൾ വൈദ്യുതി ബോർഡിൽ കഞ്ഞിക്കുഴിയിൽ ജീവനക്കാരനാണ്. ഇതുകൊണ്ടൊന്നും ആ അമ്മയുടെ കണ്ണീർ തോർന്നില്ല. അവസാനശ്വാസം വരെ തന്നെ കാണാനെത്തുന്നവരുടെ കൂട്ടത്തിൽ വൃദ്ധമാതാവിെൻറ കണ്ണുകൾ തിരയുകയായിരുന്നു, തെൻറ ഇളയ മകനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.