ഇനി 37 ദിവസത്തിന്റെ കാത്തിരിപ്പ്
text_fieldsതിരുവനന്തപുരം: 40 ദിവസം മുമ്പ് നാടിളക്കി ആരംഭിച്ച പ്രചാരണത്തിനൊടുവിൽ ഏറെക്കുറേ ശാന്തമായി പോളിങ്ങും പൂർത്തിയായി. പലയിടത്തും വോട്ടിങ് മെഷീൻ പ്രവർത്തനത്തിലെ കാലതാമസവും ഉദ്യോഗസഥരുടെ കുറവും കാരണമുണ്ടായ പോളിങ് വൈകലും നേരിയ സംഘർഷത്തിൽ കലാശിച്ചു. ഇനി 37 ദിവസത്തിനപ്പുറം ജൂൺ നാലിന് വോട്ടെണ്ണൽ ദിവസം വരെ നീളുന്ന കാത്തിരിപ്പ്.
മാർച്ച് 16നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാർച്ച് 28ന് വിജ്ഞാപനം. ഏപ്രിൽ നാലിന് സ്ഥാനാർഥികൾ നാമാനിർദേശപത്രിക സമർപ്പിച്ചു. ഏപ്രിൽ അഞ്ചിന് സൂക്ഷ്മപരിശോധനയും എട്ടിന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും അവസാനിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ഇക്കുറി ജനവിധി തേടിയത്.
2,77,49,159 വോട്ടര്‍മാരില്‍ 1,43,33,499 പേര് സ്ത്രീകളാണ്. ആകെ വോട്ടര്‍മാരില്‍ 5,34,394 പേര് 18-19 പ്രായക്കാരായ കന്നി വോട്ടര്‍മാര്‍മാരാണ്. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടര്‍മാരും 367 ഭിന്നലിംഗ വോട്ടര്‍മാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.