പി.എസ്.സി നിയമനം വഖഫ് ബോർഡിനെ ശുദ്ധീകരിക്കാൻ -മന്ത്രി കെ.ടി. ജലീൽ
text_fieldsതിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിൽ യാതൊരു ആശങ്കയും വേണ്ടെന്നും ബോർഡിനെ ശുദ്ധീകരിക്കുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യുക എന്ന സദുദ്ദേശ്യം മാത്രമാണ് സർക്കാറിനുള്ളതെന്നും മന്ത്രി കെ.ടി. ജലീൽ. ബോർഡിലേക്കുള്ള നിയമനങ്ങൾ നിയമം മൂലം മുസ്ലിംകൾക്ക് മാത്രമായി പരിമിതപ്പെടുത്താനാവും. ഇപ്പോൾ ജോലി ചെയ്യുന്നവർക്കാർക്കും ജോലി നഷ്ടപ്പെടാത്തവിധത്തിലാവും പുതിയ നിയമനങ്ങൾ.
മഹല്ല് ഭാരവാഹികൾ, ഖത്തീബുമാർ, മദ്റസ അധ്യാപകർ എന്നിവർക്കായി സംസ്ഥാന ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില സംഘടനകളുടെ മാത്രം അവകാശങ്ങൾ സംരക്ഷിക്കുന്ന കേന്ദ്രമായി വഖഫ് ബോർഡ് മാറരുതെന്ന് സർക്കാറിന് നിർബന്ധമുണ്ട്. കാര്യശേഷിയുള്ള യുവാക്കൾ ഉദ്യോഗസ്ഥരായി എത്തുന്നതോടെ ബോർഡിെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. ഒരാളുടെയും ശിപാർശയോ ഇടനിലയോ ഇല്ലാെത നിയമനങ്ങൾ നടക്കുന്നത് ബോർഡിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കും. നിലവിൽ എംപ്ലോയ്മെൻറിൽനിന്നാണ് നിയമനം നടക്കുന്നത്. അതുകൊണ്ടുതന്നെ മതിയായ പ്രാവീണ്യമുള്ളവരെ കിട്ടില്ല. നിയമനം പി.എസ്.സി വഴിയാകുന്നതോടെ ഇൗ പോരായ്മ പരിഹരിക്കാൻ കഴിയും.
ന്യൂനപക്ഷ വിഭാഗങ്ങൾക്കായി 14 പി.എസ്.സി പരീക്ഷ പരിശീലനകേന്ദ്രങ്ങൾകൂടി സംസ്ഥാനത്ത് ആരംഭിക്കും. അടുത്ത ബജറ്ററിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കാം. നിലവിൽ 17 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങൾ വലിയ ആശങ്കയിലും പ്രയാസത്തിലുമാണ് കഴിയുന്നത്. അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിന് ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും സ്ഥാനമില്ല. ഇത് താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.