വഖഫ് ബോർഡിലേക്ക് നാലുപേരെ നാമനിർദേശം ചെയ്തു; ചെയർമാൻ തെരഞ്ഞെടുപ്പ് 31ന്
text_fieldsതിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിലേക്ക് സർക്കാർ നാലംഗങ്ങളെ നാമനിർദേശം ചെയ്തു. ഇതോടെ ബോർഡിൽ സർക്കാറിന് ആറംഗങ്ങളുടെ പിന്തുണയോടെ ഭൂരിപക്ഷം ഉറപ്പായി. പുതിയ ചെയർമാനെ തെരെഞ്ഞടുക്കാൻ 31ന് ബോർഡ് യോഗം ചേരും. മുൻമന്ത്രി ടി.െക. ഹംസ, പ്രഫ. െക.എം.എ. റഹീം (മഞ്ചേരി), റസിയ ഇബ്രാഹിം (കൊടുവള്ളി), വി.എം. രഹ്ന (നിയമവകുപ്പ് ജോയൻറ് െസക്രട്ടറി) എന്നിവെരയാണ് സർക്കാർ ബോർഡിലേക്ക് നാമനിർദേശം ചെയ്തത്. ഇതിൽ െക.എം.എ. റഹീം സുന്നി എ.പി വിഭാഗത്തിെൻറയും റസിയ ഇബ്രാഹിം െഎ.എൻ.എല്ലിെൻറയും പ്രതിനിധിയുമാണ്.
സി.പി.എം പ്രതിനിധിയായി എത്തിയ ടി.കെ. ഹംസ വഖഫ് ബോർഡ് ചെയർമാനാകും. വിവിധ ക്വോട്ടകളിൽനിന്ന് ആറംഗങ്ങളെ നേരത്തേ വോെട്ടടുപ്പിലൂടെ തെരഞ്ഞെടുത്തിരുന്നു. പി.വി. അബ്ദുൽ വഹാബ് എം.പി (എം.പി ക്വോട്ട), പി.ടി.എ. റഹീം എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ (എം.എൽ.എ ക്വോട്ട), അഡ്വ. എം. ഷറഫുദ്ദീൻ (ബാർ കൗൺസിൽ ക്വോട്ട), എം.സി. മായിൻ ഹാജി, അഡ്വ. പി.വി. ൈസനുദ്ദീൻ (മുത്തവല്ലി ക്വോട്ട) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ പി.ടി.എ. റഹീമും അഡ്വ. ഷറഫുദ്ദീനും ഇടതുപക്ഷ പ്രതിനിധികളാണ്.
പത്തംഗങ്ങൾ ആയതോടെ പുതിയ വഖഫ് ബോർഡ് ഔദ്യോഗികമായി നിലവിൽ വന്നതായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അംഗങ്ങൾ ഡിസംബർ 31ന് യോഗം ചേർന്ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കും. 2024 ഡിസംബർ വരെ പുതിയ ബോർഡിന് കാലാവധിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.