വഖഫ് ട്രൈബ്യൂണൽ: സമസ്തയുടെ പ്രതിഷേധത്തിന് ചർച്ചയിൽ പരിഹാരം
text_fieldsകോഴിക്കോട്: വഖഫ് ൈട്രബ്യൂണലിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട സമസ്ത ക േരള ജംഇയ്യത്തുൽ ഉലമയുടെ പ്രതിഷേധത്തിന് മന്ത്രിതല ചർച്ചയിൽ പരിഹാരം. സമസ്തക് ക് തൃപ്തികരമാംവിധം പ്രശ്നം പരിഹരിക്കുമെന്ന് വകുപ്പുമന്ത്രി കെ.ടി. ജലീൽ ഉറപ്പു നൽകിയതിനെ തുടർന്ന് മുതവല്ലിമാർ ശനിയാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച സമരം പിൻ വലിച്ചു. തവനൂർ വൃദ്ധസദനം ഒാഡിറ്റോറിയത്തിൽ സമസ്ത നേതാക്കളുമായി ജലീൽ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. വഖഫ് ൈട്രബ്യൂണൽ നിയമനത്തിൽ സമസ്തയുടെ വികാരം മാനിക്കുമെന്നും ഫെബ്രുവരി 28ന് മുമ്പ് വിഷയത്തിൽ തീർപ്പുണ്ടാകുമെന്നും ജലീൽ നേതാക്കൾക്ക് ഉറപ്പുനൽകി.
സമസ്ത മുശാവറ അംഗങ്ങളായ ഉമ്മർ ൈഫസി മുക്കം, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ, സുന്നി യുവജനസംഘം സംസ്ഥാന നേതാക്കളായ മുസ്തഫ മുണ്ടുപാറ, നാസർ ൈഫസി കൂടത്തായി തുടങ്ങിയവരാണ് ചർച്ചയിൽ പെങ്കടുത്തത്. െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ എൻ.കെ. അബ്ദുൽ അസീസ്, ബഷീർ ബടേരി എന്നിവരാണ് ചർച്ചക്ക് കളെമാരുക്കിയത്.
കോഴിക്കോട്ട് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മൂന്നംഗ വഖഫ് ട്രൈബ്യൂണലിൽ ജില്ല ജഡ്ജി കെ. സോമനെ കൂടാതെ രണ്ട് അംഗങ്ങളാണ് ഉണ്ടാവുക. ധനകാര്യ അണ്ടർ സെക്രട്ടറി എ.സി. ഉബൈദുല്ല, അഡ്വ. ടി.കെ. ഹസൻ എന്നിവരെയാണ് സർക്കാർ നിയമിച്ചത്. ഇവർ രണ്ടുപേരും സുന്നി കാന്തപുരം വിഭാഗത്തിൽ പെട്ടവരായതിനാലാണ് സമസ്ത പ്രതിഷേധവുമായി രംഗത്തുവന്നത്. സർക്കാർ തീരുമാനത്തിനെതിരെ വഖഫ് മുതവല്ലിമാരെ അണിനിരത്തി ഉദ്ഘാടന വേദിക്കുമുന്നിൽ ധർണ നടത്തുമെന്ന് സമസ്ത നേതാക്കൾ കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ചർച്ചക്ക് മന്ത്രി തയാറാവുകയും പരാതി പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്ത സാഹചര്യത്തിൽ സമരപരിപാടികൾ നിർത്തിവെച്ചതായി സമസ്ത നേതാക്കളും വെള്ളിയാഴ്ച അറിയിച്ചു.
കേരളത്തിലെ ഏറ്റവും ആദരണീയ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വികാരങ്ങളും പരാതികളും സർക്കാർ പൂർണാർഥത്തിൽ ഉൾക്കൊള്ളുമെന്ന് മന്ത്രി ജലീൽ ‘മാധ്യമ’ത്തോട് പറഞ്ഞു. മുസ്ലിം വ്യക്തിനിയമ ചട്ടങ്ങൾ രൂപവത്കരിക്കുന്നതിലും സമസ്തയുടെ അഭിപ്രായങ്ങൾ കേൾക്കുകയും പരാതികൾ പരിഹരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.