പൊങ്ങല്ലൂർ മഹല്ല് ഖബർസ്ഥാൻ എല്ലാ മുസ്ലിം സംഘടനകൾക്കും ഉപയോഗിക്കാമെന്ന് വഖഫ് ട്രൈബ്യൂണൽ
text_fields
എടവണ്ണ (മലപ്പുറം): പൊങ്ങല്ലൂർ മഹല്ല് ഖബർസ്ഥാൻ എല്ലാ മുസ്ലിം സംഘടനകൾക്കും ഉപയോഗിക്കാമെന്ന് വഖഫ് ട്രൈബ്യൂണൽ വിധിച്ചു. മലപ്പുറം ജില്ലയിലെ മമ്പാട് പൊങ്ങല്ലൂർ ജുമാമസ്ജിദിന് കീഴിെല പൂച്ചപാറക്കുന്ന് ഖബർസ്ഥാനിൽ 2011 അവസാനത്തോടെ ഒരു വിഭാഗത്തിനെ വിലക്കിയ പള്ളി കമ്മിറ്റി തീരുമാനത്തിനെതിരെ ജമാഅത്തെ ഇസ്ലാമിക്ക് കീഴിലെ പൊങ്ങല്ലൂർ ഐഡിയൽ സർവിസ് ട്രസ്റ്റ് നൽകിയ ഹരജിയിലാണ് വിധി.
കമ്മിറ്റി വിലക്കിനെ തുടർന്ന് പെരിന്തൽമണ്ണ ആർ.ഡി.ഒയുടെ നിർദേശത്തെ തുടർന്നാണ് ഹരജി നൽകിയത്. മഹല്ലിൽ ഖബർസ്ഥാനെ ആശ്രയിക്കുന്ന 364 കുടുംബങ്ങളാണുള്ളത്. അറുപതോളം കുടുംബങ്ങളെയാണ് വിലക്കിയത്. സംഘടനയോ ആശയ -ആദർശങ്ങളോ നോക്കാതെ മഹല്ലിലെ മുസ്ലിംകളായ മുഴുവൻ കുടുംബങ്ങൾക്കും ഖബർസ്ഥാൻ ഉപയോഗിക്കാമെന്നാണ് വിധി. മയ്യിത്ത് നമസ്കാരവും മറ്റ് പ്രാർഥനകളും മറ്റു പള്ളികളിൽ നടത്തിയ ശേഷം ഇൗ ഖബർസ്ഥാനിൽ മറമാടാമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.