വാളയാർ കേസ്: വായിച്ച് കേൾപ്പിച്ച ഹരജിയല്ല തങ്ങളുടെ പേരിൽ നൽകിയതെന്ന് മാതാപിതാക്കൾ
text_fieldsപാലക്കാട്: വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിൽ തങ്ങളെ വായിച്ചുകേൾപ്പിച്ച ഹരജിയല്ല, കോടതിയിൽ തങ്ങളുടെ പേരിൽ നൽകിയതെന്ന് മാതാപിതാക്കൾ.
സി.ബി.െഎ അന്വേഷണത്തിനായി ഹർജി നൽകുന്നെന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പുന്നല ശ്രീകുമാർ പറഞ്ഞിരുന്നത്. അമ്മ അതാവശ്യപ്പെട്ടാൽ സർക്കാർ തടസ്സം നിൽക്കില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായ ഹർജിയാണ് കോടതിയിൽ എത്തിയത്. നിലവിലെ അഭിഭാഷകനിൽനിന്ന് ഹർജി തിരിച്ചുവാങ്ങി മറ്റൊരു അഭിഭാഷകനെ ഏൽപിച്ചപ്പോഴാണ് ഇത് തിരിച്ചറിയാനായതെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തങ്ങളുടെ പേരിൽ കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ സി.ബി.െഎ അന്വേഷണം പോയിട്ട് പുനരന്വേഷണം പോലും ആവശ്യപ്പെട്ടിരുന്നില്ല. ഇത് വഞ്ചനയാണ്. വാളയാറിൽ മാതാപിതാക്കൾ സമരം നടത്തുന്നത് എന്തിനാണെന്നറിയില്ലെന്ന് പറഞ്ഞ മന്ത്രി എ.കെ. ബാലെൻറ വീട്ടിലേക്ക് കാൽനടയായെത്തി വിഷയങ്ങൾ ബോധിപ്പിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു.
നവംബർ 10ന് വൈകീട്ട് വാളയാറിലെ വീട്ടിൽ നിന്നാരംഭിക്കുന്ന യാത്ര 12ന് ഉച്ചയോടെ മന്ത്രിയുടെ വസതിയിലെത്തും. പുനരന്വേഷണമടക്കം ആവശ്യങ്ങൾ ഒമ്പതിന് കോടതിലെത്തുേമ്പാൾ സർക്കാർ നിലപാട് നിർണായകമാണ്. ഇതടക്കം കാര്യങ്ങൾ മന്ത്രിയെ നേരിൽ കണ്ട് ബോധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മാതാപിതാക്കൾ പറഞ്ഞു.
നിലവിലെ കുറ്റപത്രം റദ്ദാക്കി പുനരന്വേഷണം നടത്താൻ തയാറാവണമെന്ന് വാർത്ത സമ്മേളനത്തിൽ പെങ്കടുത്ത വാളയാര് നീതി സമര സമിതി രക്ഷാധികാരി സി.ആർ. നീലകണ്ഠൻ പറഞ്ഞു. അമ്മയുടെ ഭാഗത്തുനിന്ന് നൽകിയ സത്യവാങ്മൂലം അടുത്ത ഒമ്പതിന് തിരുത്തി സമർപ്പിക്കും. പ്രതി പ്രദീപിെൻറ മരണവും അന്വേഷിക്കണമെന്നും നീലകണ്ഠൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.