വാളയാർ പീഡനം: ഹരജി വെള്ളിയാഴ്ച പരിഗണിക്കും
text_fieldsകൊച്ചി: വാളയാർ പീഡനക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. ആദ്യ വിജ്ഞാപനത്തിലെ തെറ്റുതിരുത്തി പുതിയത് പ്രസിദ്ധീകരിച്ചതായി സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചെങ്കിലും പകർപ്പ് ഹാജരാക്കിയിരുന്നില്ല. ഇത് ഹാജരാക്കാൻ നിർദേശിച്ച കോടതി ഹരജി മാറ്റുകയായിരുന്നു.
ഇളയകുട്ടിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണവും സി.ബി.ഐക്ക് വിടണമെന്നും ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് കഴിഞ്ഞയാഴ്ച പരിഗണിക്കവെയാണ് വിജ്ഞാപനത്തിലെ തെറ്റുതിരുത്തി രണ്ടു മരണവും സി.ബി.ഐക്ക് വിട്ടതായി സർക്കാർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.