വാളയാർ കേസ്: തല മുണ്ഡനം ചെയ്ത് സ്ത്രീകൾ
text_fieldsകാക്കനാട്: വാളയാര്‍ കേസിൽ നീതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത പെണ്‍കുട്ടികളുടെ അമ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ത്രീകളും കുട്ടികളും. ഭാരതീയ പട്ടിക ജനസമാജത്തിെൻറ നേതൃത്വത്തിൽ നിരവധി സ്ത്രീകളാണ് എറണാകുളം കലക്ടറേറ്റ് കവാടത്തില്‍ ഐക്യദാര്ഢ്യസമരത്തിൽ കൂട്ടമായി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.
പട്ടികജന സമാജം വനിതാവിഭാഗം ജില്ല സെക്രട്ടറി രജിത അനിമോന് തല മുണ്ഡനം ചെയ്ത് സമരം ഉദ്ഘാടനം ചെയ്തു. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളും എറണാകുളം കലക്ടറേറ്റ് പടിക്കലെ സമരവേദിയിലെത്തിയിരുന്നു.
വാളയാര്‍ സമരസമിതി രക്ഷാധികാരി സി.ആര്. നീലകണ്ഠന്, ബി.പി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് പിണര്‍മുണ്ട, വാളയാര്‍ സമരസമിതി കണ്‍വീനര്‍ വി.എം. മാര്‍സണ്‍, ഫാ.അഗസ്ത്യന് വട്ടോളി, ബി.പി.ജെ.എസ് ജില്ല പ്രസിഡൻറ് ഷൈജു കാവനത്തില്‍, ജില്ല സെക്രട്ടറി കെ.സി. രാജേന്ദ്രന്, മഹിള ജില്ല സെക്രട്ടറി ബിന്ദു ശിവശങ്കര്‍, പി.കെ. പങ്കജാക്ഷന് തുടങ്ങിയവര്‍ സംസാരിച്ചു.
ഐക്യദാർഢ്യവുമായി വനിത ലീഗ്
കാക്കനാട്: വാളയാര്‍ കേസില്‍ ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കും വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വനിത ലീഗ്.
ഇരകളുടെ അമ്മ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി കലക്ടറേറ്റിനുമുന്നിൽ നടന്ന സമരസംഗമത്തില്‍ വനിത ലീഗ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. വനിത ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹറ മമ്പാടിെൻറയും ജനറല്‍ സെക്രട്ടറി പി. കുല്സുവിെൻറയും നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ഢ്യ പ്രക്ഷോഭത്തില്‍ സംസ്ഥാന വനിത ലീഗ് ഭാരവാഹികളായ സീമ യഹ്യ, പി. സഫിയ, സെറീന ഹസീബ്, ബ്രസീലിയ, സാജിത സിദ്ദീഖ്, ജില്ല നേതാക്കളായ റംല മാഹിന്‍, ഷാഹിദ അലി, സാജിത നൗഷാദ്, ഇടുക്കി പ്രസിഡൻറ് സഫിയ, ജില്ല, മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.