വാളയാർ ‘കുരുക്ക്’ പഴങ്കഥയാവാൻ മണിക്കൂറുകൾ മാത്രം...
text_fieldsപാലക്കാട്: വാളയാർ എന്ന ദേശനാമം കടലുകൾക്കപ്പുറമെത്തിച്ച ചെക്ക്േപാസ്റ്റ് സമുച്ചയത്തിെൻറ പ്രൗഢി അസ്തമിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. എക്കാലവും വാർത്തയിൽ നിറഞ്ഞുനിൽക്കുകയും ദേശീയപാതയിൽ നിരന്തര കുരുക്കിനിടയാക്കുകയും ചെയ്ത വാളയാറിലെ വാണിജ്യനികുതി ചെക്ക്പോസ്റ്റ് വെള്ളിയാഴ്ച അർധരാത്രി ചരക്കുസേവന നികുതി (ജി.എസ്.ടി) നിലവിൽ വരുന്നതോടെയാണ് ഭാഗികമായി ഇല്ലാതെയാകുക.
തൽക്കാലം ചെക്ക്േപാസ്റ്റ് നിലനിർത്തുമെങ്കിലും പഴയ രീതിയിലാകില്ല പരിശോധനയും ചരക്കുനീക്കവും. ചെക്ക്േപാസ്റ്റിൽ കമ്പി, മാർബിൾ തുടങ്ങിയ ചരക്കുകൾക്ക് നേരിട്ട് നികുതി സ്വീകരിക്കുന്ന രീതിയും ഇല്ലാതാകും. തൽക്കാലം ഉദ്യോഗസ്ഥരെ നിലനിർത്തുമെങ്കിലും ആറുമാസത്തിന് ശേഷം പുനർവിന്യസിക്കും. ഘട്ടംഘട്ടമായി ചെക്ക്േപാസ്റ്റ് പൂർണമായും ഇല്ലാതെയാക്കും. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് ചരക്കുമായി എത്തുന്ന വാഹനങ്ങളുടെ ബില്ലും ചരക്ക് ഡിക്ലറേഷനും വാണിജ്യനികുതി ഇൻസ്പെക്ടർ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമേ ചെക്ക്േപാസ്റ്റ് കടക്കാൻ അനുമതി നൽകുമായിരുന്നുള്ളൂ. ജി.എസ്.ടി പ്രാബല്യത്തിൽ വന്നാൽ ചരക്കുമായി എത്തുന്നവർക്ക് ഇഡിക്ലറേഷെൻറ ഒരു കോപ്പിയോ വ്യാപാരി നൽകുന്ന ടോക്കൺ നമ്പറോ ഉദ്യോഗസ്ഥനെ കാണിച്ചാൽ മതി.
ഇതുപയോഗിച്ച് ഓൺലൈനായി ഉദ്യോഗസ്ഥർക്ക് ചരക്ക് പരിശോധിക്കാം. ചരക്ക് കടത്തുന്നതിന് മുന്നോടിയായി വ്യാപാരികൾ വാണിജ്യനികുതി വകുപ്പ് നൽകുന്ന പ്രത്യേക ഫോമിൽ ഇഡിക്ലറേഷൻ ഫയൽ ചെയ്യണം. ചരക്കിെൻറ ഉടമസ്ഥന് വാണിജ്യനികുതി വകുപ്പ് നൽകുന്ന ടിൻ (ടാക്സ് പേയർ ഐഡൻറിഫിക്കേഷൻ) നമ്പറും പാസ്വേഡും ഉപയോഗിച്ച് ചരക്ക് സംബന്ധിച്ച വിവരം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ, ഡ്രൈവർ ചെക്ക്േപാസ്റ്റിലെ ഉദ്യോഗസ്ഥരെ കാണിച്ചാൽ മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.