വിഷമദ്യ ദുരന്തം: ഊരു നിവാസികൾ ആരെയോ ഭയക്കുന്നു- പട്ടികജാതി, വർഗ കമീഷൻ
text_fieldsവാളയാർ: ചെല്ലംകാവ് ആദിവാസി കോളനിയിൽ വിഷമദ്യം ഉള്ളിൽ ചെന്ന് അഞ്ചുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി, വർഗ കമീഷൻ തെളിവെടുപ്പ് നടത്തി.
വ്യാഴാഴ്ച നാലു മണിയോടെ ചെല്ലംകാവ് ആദിവാസി കോളനിയിലെത്തിയ കമീഷൻ അംഗങ്ങൾ ആദിവാസി മൂപ്പനുമായും കോളനിവാസികളുമായും സംസാരിച്ചു. അനാഥരായ ശിവെൻറ മൂന്ന് കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പു വരുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് പഞ്ചായത്ത് അധികൃതർ, ആർ.ഡി.ഒ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച ചെയ്തു. അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കുമെന്നും
അംഗങ്ങൾ പറഞ്ഞു. ഊരു നിവാസികൾ ആരെയോ ഭയക്കുന്നതായും പല കാര്യങ്ങളും പുറത്തു പറയുന്നതിന് വിമുഖത കാണിക്കുന്നതായി കമീഷൻ അംഗങ്ങൾ പറഞ്ഞു. ഇവർ ആവശ്യങ്ങൾ ഒന്നുമില്ലെന്നും എല്ലാം ലഭിക്കുന്നുണ്ടെന്നുമാണ് പറയുന്നത്. വീട് ലഭിക്കാത്ത ഒമ്പത് കുടുംബങ്ങൾക്ക് വീടിനുള്ള നടപടികൾ തുടങ്ങണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എസ്. വിജയകുമാർ, പി.ജെ. സിജ എന്നിവരാണ് കമീഷനിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.