പെറ്റിക്കോട്ട് ജാഥയോടെ വാളയാർ സത്യഗ്രഹത്തിന് സമാപനം
text_fieldsകഞ്ചിക്കോട്: വാളയാർ കുട്ടികൾക്ക് നീതി വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തിയ ഏഴു ദിവസത്തെ സത്യഗ്രഹം സമാപിച്ചു. അവസാന ദിവസത്തെ സമരം പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ഉദ്ഘാടനം ചെയ്തു. വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്ലാച്ചിമട സമര നേതാക്കളായ ശക്തിവേൽ, പുതുശ്ശേരി ശ്രീനിവാസൻ, മാരിയപ്പൻ നീളപ്പാറ, അറമുഖൻ പത്തിച്ചിറ, വി എം മാർസൻ, ബാലമുരളി, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കെ. മുരളീധരൻ എം.പി, പി.കെ. കൃഷ്ണദാസ്, വി.സി. കബീർ, ഫാ. അഗസ്റ്റിൻ മൂവേലി, ഷൈജു ആൻറണി, വി.എം. സുധീരൻ, കളത്തിൽ അബ്ദുല്ല, രാധാകൃഷ്ണൻ മണ്ണാർക്കാട്, രാജീവൻ വയലാർ, അജിത് കൊല്ലങ്കോട്, ഗീതാ വിശ്വംഭരൻ, ഷാനവാസ്, സുമേഷ് അച്ച്യുതൻ), അസീസ്, അഡ്വ പ്രേംസൺ, അഡ്വ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിനു ശേഷം മാതാപിതാക്കൾ നയിച്ച പെറ്റിക്കോട്ട് ജാഥയിൽ നൂറിലേറെ പേര്‍ പങ്കെടുത്തു. കുട്ടികൾ പഠിച്ച വിദ്യാലയത്തിനു മുന്നിലൂടെയാണ് യാത്ര നടത്തിയത്. പ്ലാച്ചിമട സമര സമിതിയും ഐക്യദാർഢ്യ സമിതിയുമായിരുന്നു അവസാന ദിവസത്തെ സംഘാടനം ഏറ്റെടുത്തു നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.