വാളയാർ കേസ്: പഴുതുകൾ നിറച്ച കുറ്റപത്രം
text_fieldsപാലക്കാട്: വാളയാർ ബലാൽസംഗ കേസിൽ കുറ്റപത്രം തയാറാക്കിയതിലും ഗുരുതര വീഴ്ച. സു പ്രധാന മൊഴികൾപോലും ഒഴിവാക്കി. മൂത്ത കുട്ടി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ട ത് ഇളയ കുട്ടിയാണ്. ഇൗ സമയം രണ്ടു പേർ മുഖം മറച്ച് വീട്ടിൽ നിന്ന് ഒാടിപ്പോകുന്നത് ക ണ്ടെന്ന് കുട്ടി മൊഴി നൽകിയിട്ടും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയില്ല. സാഹചര്യത്തെ ളിവുകളും സാക്ഷിമൊഴികളും കോർത്തിണക്കി കുറ്റപത്രം തയാറാക്കുന്നത് പൊലീസ് അവഗ ണിച്ചു. ഇത് ബാഹ്യസമ്മർദം മൂലമോ അതീവ ലാഘവത്തോടെ അന്വേഷണം നടത്തിയതിനാലോ ആകാമെ ന്നാണ് നിഗമനം.
11 വയസ്സുള്ള മൂത്ത കുട്ടി 2016 ഏപ്രിൽ മുതൽ പീഡനത്തിന് ഇരയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2017 ജനുവരിയിൽ മരിക്കും വരെ ഇത് തുടർന്നു. കുട്ടിയുടെ വീട്ടിലും വല്ല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലുമാണ് പീഡനം നടന്നത്. ഇൗ വിവരങ്ങൾ പലപ്പോഴായി കൂട്ടുകാരിയോടു പറഞ്ഞു. നിരന്തര പീഡനം മൂലം ശരീരത്തിൽ മുറിവും പഴുപ്പുമുണ്ടെന്നും അമ്മയോട് പറയാൻ പേടിയാണെന്നും കൂട്ടുകാരിയെ അറിയിച്ചിരുന്നു.
കേസിൽ കുട്ടികളുടെ അമ്മയുടെയും രണ്ടാനച്ഛെൻറയും രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 57 സാക്ഷികളാണുള്ളത്. ഏഴു പേർ പെൺകുട്ടി പീഡനത്തിന് ഇരയാക്കപ്പെട്ടതായി മൊഴി നൽകി. മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടുെവന്ന് രണ്ടാനച്ഛൻ മൊഴി നൽകിയിരുന്നു. രക്ഷ നേടാൻ മറ്റു മാർഗമില്ലാതെ മകൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് അമ്മയുെട മൊഴി. പീഡനവിവരം കുട്ടി മരിക്കും മുേമ്പ അറിയാമെന്നും മൊഴിയിലുണ്ട്.പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം പോകാറുണ്ടെന്ന് മൊഴി നൽകിയത് 10 പേരാണ്.
മൂത്ത കുട്ടിയുടെ മലദ്വാരത്തിൽ മുറിവും പഴുപ്പുമുള്ളതായി പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ അസിസ്റ്റൻറ് സർജൻ ഡോ. പ്രിയദയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടതുകൊണ്ടോ അണുബാധ മൂലമോ ആയിരിക്കാം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്. കുട്ടി നിരന്തര പീഡനത്തിന് ഇരയാക്കപ്പെട്ടതായി ഡോ. പ്രിയദ മൊഴി നൽകിയിരുന്നു.
ഇളയ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും അതീവ ഗൗരവമുള്ളതാണ്. കുട്ടി നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടതായും തൂങ്ങിമരണം കൊലപാതകമാണോയെന്ന് പരിശോധിക്കണമെന്നും പാലക്കാട് ജില്ല ആശുപത്രിയിലെ സീനിയർ പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്റാൾ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമടക്കം പൊലീസ് അവഗണിച്ചെന്ന് വ്യക്തമാണ്.
രണ്ടു പ്രധാന സാക്ഷികളുടെ കൂറുമാറ്റവും അടുത്ത ബന്ധുക്കൾ പ്രതികൾക്കെതിരെ കോടതിയിൽ വസ്തുതകൾ അവതരിപ്പിക്കാത്തതും തിരിച്ചടിയായി. തുടക്കത്തിൽ വാളയാർ പൊലീസും തുടർന്ന് പാലക്കാട് നാർകോട്ടിക് ഡിവൈ.എസ്.പി എൻ.ജെ. സോജനും അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പാലക്കാട് ഒന്നാം അഡീഷനൽ കോടതി (പോക്സോ)യിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായത് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലത ജയരാജാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.