വാളയാർ: കേസ് ദുര്‍ബലമായിരുന്നുവെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
text_fieldsപാലക്കാട്: വാളയാര്‍ കേസിൽ പ്രോസിക്യൂട്ടര്‍ സ്ഥാനത്തിരുന്നിട്ടും സാക്ഷിവിസ്താരത്തിെൻറ മൊഴിപകർപ്പുക ൾ കണ്ടിട്ടില്ലെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ മാധവന്‍. കേസ് ആര് വാദിച്ചാലും തോല്‍ക്കുമെന്ന ത രത്തിൽ ദുർബലമായിരുന്നു കേസ്. പൊലീസ് അന്വേഷണത്തിലുള്ള വീഴ്ച പ്രകടമായിരുന്നു. മൂന്നുമാസത്തിനിടെ സാക്ഷിവി സ്താരത്തിലെ മൊഴിപ്പകര്‍പ്പ് പോലും പൊലീസ് നൽകിയില്ലെന്നും ജലജ മാധവൻ പറഞ്ഞു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ചുതലയേറ്റ് മൂന്ന് മാസം മാത്രമാണ് പദവിയിലിരുന്നതെന്ന് പാലക്കാട് പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജലജ മാധവന്‍ പറഞ്ഞു. പുറത്താക്കിയതിന് കാരണം പറഞ്ഞിരുന്നില്ല. എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ വാളയാറിലെ പ്രതിക്ക് വേണ്ടി ഹാജരായെന്ന് മൊഴിനൽകിയത് മൂലമാണ് പുറത്താക്കിയതെന്ന് ഇപ്പോള്‍ മനസിലാവുന്നു.
വാളയാര്‍ സഹോദരിമാരുടെ മരണം നടക്കുമ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജ് യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ആളായിരുന്നു. അതിനു ശേഷം ഇടതുപക്ഷ സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി പാലക്കാട് ബാറിലെ മുതിര്‍ന്ന അഭിഭാഷകയായ ജലജ മാധവനെ കൊണ്ടുവന്നു. എന്നാല്‍ വെറും മൂന്ന് മാസത്തിന് ശേഷം ജലജയെ തല്‍സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.
സി.ഡബ്ള്യൂ.സി ചെയര്‍മാന്‍ എന്‍.രാജേഷ് മൂന്നാം പ്രതിയായ പ്രദീപ് കുമാറിന് വേണ്ടി കോടതിയില്‍ ഹാജരായതിെൻറ പ്രധാന സാക്ഷിയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.