വാളയാർ: പ്രതിഷേധ ജ്വാലയായി കോൺഗ്രസ് ഉപവാസം
text_fieldsപാലക്കാട്: വാളയാർ കേസ് സി.ബി.െഎ അന്വേഷിക്കണമെന്നും അന്വേഷണം അട്ടിമറിച്ചവെര പ് രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭത്തിന് തുടക്കം. വാ ളയാർ പെൺകുട്ടികൾക്ക് െഎക്യദാർഢ്യവുമായി ‘മാനിഷാദ’ എന്ന പേരിൽ പാലക്കാട് കോട് ടമൈതാനത്ത് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ഉപവാസത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും പങ്കാളികളായി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം തിങ്കളാഴ്ച രാവിലെ പത്തിനാണ് ഉപവാസത്തിന് തുടക്കമായത്. എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നീതിന്യായവ്യവസ്ഥയിൽ കേട്ടുകേൾവിയില്ലാത്ത നടപടികളാണ് വാളയാർ കേസിലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷനും പൊലീസും പ്രതികൾക്കുവേണ്ടി പൂർണമായും നിലകൊണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വാളയാർ കേസിലെ കുറ്റവാളികൾ സി.പി.എമ്മുകാരാണെന്നത് കുടുംബവും നാട്ടുകാരും ഒന്നടങ്കം പറയുന്നതാണെന്നും അത് രാഷ്ട്രീയ ആരോപണമല്ലെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കുറ്റവാളികളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഹൃദയമില്ലാത്ത മനുഷ്യനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.കെ. ശ്രീകണ്ഠൻ എം.പി അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, ഷാഫി പറമ്പിൽ, വി.ടി. ബൽറാം, മുൻ എം.പി വി.എസ്. വിജയരാഘവൻ, കെ.പി. അനിൽകുമാർ, സജി ജോസഫ്, ലാലി വിൻസെൻറ്, ലതിക സുഭാഷ്, എ.എ. ഷുക്കൂർ, മയൂര ജയകുമാർ, പി. സുരേന്ദ്രൻ, സി. ചന്ദ്രൻ, സി.വി. ബാലചന്ദ്രൻ, എ. രാമസ്വാമി തുടങ്ങിയവർ സംസാരിച്ചു. കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, പോഷകസംഘടന ഭാരവാഹികൾ തുടങ്ങിയവർ വൈകീട്ട് ആറുവരെ നടന്ന ഉപവാസത്തിൽ പെങ്കടുത്തു. വൈകീട്ട് വി.എം. സുധീരൻ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാലജനവേദി പ്രവർത്തകരും മഹിള കോൺഗ്രസ് പ്രവർത്തകരും ഉപവാസത്തിന് െഎക്യദാർഢ്യവുമായെത്തി. പ്രതീകാത്മകമായി കെ.പി.സി.സി പ്രസിഡൻറ് രണ്ടു വെള്ളരിപ്രാവുകളെ പറത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.