ചൈൽഡ് വെൽെഫയർ കമ്മിറ്റി സി.പി.എം ക്ഷേമസമിതിയാക്കി –ചെന്നിത്തല
text_fieldsതിരുവനന്തപുരം: ജില്ല ചൈൽഡ് വെൽെഫയർ കമ്മിറ്റികളെ രാഷ്ട്രീയക്കാരെക്കൊണ്ട് നി റച്ചെന്നും അവ സര്‍ക്കാർ-സി.പി.എം ക്ഷേമസമിതിയാക്കിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മിറ്റി ചെയർമാൻമാരായി ജില്ലകളിൽ നിയമിച്ചത് സി.പി.എം അനുഭാവികളെ മ ാത്രമാണ്. പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാനാക്കിയതിനെപ്പറ്റി മുഖ്യമന്ത്രി ഒന്നും പറയാത്തത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
വാളയാർ കേസിലെ പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാന്‍ കഴിയാത്തത് ഗൂഢാലോചനകൊണ്ടാണ്. കേസില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇടപെട്ടെന്ന് കുട്ടികളുടെ മാതാവ് പറയുന്നു. വാളയാർ വിഷയത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് മുമ്പ് നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു. ഇപ്പോഴും അതുതന്നെ പറയുന്നു.
വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിച്ച എ.സി.പി പൂങ്കുഴലിയാണ് വാളയാര്‍ കേസും അന്വേഷിച്ചത്. രണ്ടും ആവിയായി. പീഡനക്കേസുകള്‍ ആവിയാകാന്‍ പൂങ്കുഴലി അന്വേഷിച്ചാല്‍ മതിയെന്നായി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. എം.കെ. മുനീർ, പി.ജെ. േജാസഫ്, അനുബ് ജേക്കബ്, ഷാഫി പറമ്പിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.