മൂന്നുനാൾ പിന്നിട്ട് വാളയാർ സത്യഗ്രഹം
text_fieldsപാലക്കാട്: ദലിതരോടുള്ള സമീപനത്തിൽ സംഘ്പരിവാറിെൻറ സമീപനം ഇടതുസർക്കാറിനും ഉണ്ടാകുന്നുവെന്നാണ് വാളയാർ കേസിലെ അനുഭവങ്ങൾ കാണിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.
വാളയാറിലെ സഹോദരിമാർക്ക് നീതിതേടി കുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സത്യഗ്രഹത്തിെൻറ മൂന്നാംദിവസം അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻമന്ത്രി വി.സി. കബീർ സഹപ്രവർത്തകരോടൊപ്പം സത്യഗ്രഹത്തെ അഭിവാദ്യം ചെയ്യാൻ എത്തി.
മൂന്നാംദിവസ സത്യഗ്രഹത്തിെൻറ ചുമതല പട്ടികജാതി-വർഗ സംരക്ഷണമുന്നണിക്ക് ആയിരുന്നു. യോഗം മുൻ സംസ്ഥാന വനിത കമീഷൻ അംഗം പ്രഫ. കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.
സമിതി നേതാവ് മായാണ്ടി അധ്യക്ഷത വഹിച്ചു. വിജയൻ അമ്പലക്കാട്, പി. ഹരിഗോവിന്ദൻ, പി.എം. വിനോദ്, ലത്തീഫ് തുറയൂർ, പി.കെ. നവാസ്, എം.എം. ഷാജി, കെ. വാസുദേവൻ, ഗോപാലകൃഷ്ണൻ, പരുത്തിപ്പള്ളി, കെ.സി. ചന്ദ്രൻ, സുധീഷ് വാരണി, ശിവദാസ് വണ്ടിത്താവളം, എം. രാമകൃഷ്ണൻ, എം.എം. കബീർ, ലതാമേനോൻ, കെ.എസ്. ജിനു. അഡ്വ. ജിതേഷ് കുമാർ, എം.എൻ. ഗോപിനാഥൻ, മഞ്ചയിൽ വിക്രമൻ, കെ.എം. ബീവി, സൗദാമിനി, അഡ്വ. നിവേദിത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.