വാളയാർ പീഡനം: അപ്പീൽ വേഗം പരിഗണിക്കണമെന്ന് സർക്കാർ
text_fieldsകൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലിലെ നടപടികൾ വേഗത്തിലാക്കാൻ സർക്കാറിെൻറ ഹരജി.
13ഉം ഒമ്പതും വയസ്സുള്ള പെൺകുട്ടികൾ മരിച്ച കേസിലെ പാലക്കാട് സെഷൻസ് കോടതി (പോക്സോ കോടതി) ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.
ഇതിൽ വേഗം വാദം കേൾക്കണമെന്നാണ് ആവശ്യം. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് പോക്സോ കോടതി ആറ് കേസുകളിലായി നാല് പ്രതികളെ വെറുതെ വിട്ടത്.
സെഷൻസ് കോടതി വിധി റദ്ദാക്കി കൂടുതൽ അന്വേഷണം നടത്തി പുനർവിചാരണക്ക് അനുമതി നൽകണമെന്നാണ് സർക്കാർ അപ്പീലിലെ ആവശ്യം. ഇതേ ആവശ്യങ്ങൾ പുതിയ ഹരജിയിലും സർക്കാർ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.