വാളയാർ: മന്ത്രിവസതിയിലേക്ക് മാതാപിതാക്കളുടെ യാത്ര ആരംഭിച്ചു
text_fieldsകഞ്ചിക്കോട്: മന്ത്രിയുടെ വസതിയിലേക്ക് വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കൾ യാത്ര ആരംഭിച്ചു. വാളയാർ സമരം എന്തിനെന്ന് ചോദിച്ച മന്ത്രി എ.കെ. ബാലനെ നേരിൽ കാണാനാണ് അട്ടപ്പള്ളത്തെ വീട്ടിൽ നിന്ന് യാത്ര ആരംഭിച്ചത്. നിരവധി കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾക്കുശേഷം കഞ്ചിക്കോട് സത്രപ്പടിയിൽ സമാപിച്ചു. കേസന്വേഷണത്തിനിടെ ഡിവൈ.എസ്.പിയുടെ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പ്രവീണിെൻറ അമ്മ റാണി മരിയയും യാത്രയിൽ പങ്കു ചേർന്നു.
ഡി.എച്ച്.ആർ.എം നേതാവ് സലീന പ്രാക്കാനം, വിളയോടി വേണുഗോപാൽ, ഗ്രാമപഞ്ചായത്തംഗം ബാലമുരളി, മാരിയപ്പൻ നീരപ്പാറ, ഗോപാലകൃഷ്ണൻ, വി.എം. മാർസൻ, ജനതാദൾ നേതാവ് നൗഫിയ, അനിത ഷിനു, മനുഷ്യാവകാശ പ്രവർത്തകൻ കബീർ, പുതുശ്ശേരി ശ്രീനിവാസൻ, എസ്.സി-എസ്.ടി സംരക്ഷണ സമിതി നേതാവ് മായാണ്ടി, സി.ആർ. നീലകണ്ഠൻ എന്നിവർ അനുഗമിച്ചു. ബുധനാഴ്ച രാവിലെ 9.30ന് സത്രപ്പടിയിൽ നിന്നാരംഭിച്ച് വൈകീട്ട് സ്റ്റേഡിയം സ്റ്റാൻഡിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.