സി.ബി.ഐ പ്രോസിക്യൂട്ടർ പിന്മാറണമെന്ന് വാളയാർ അമ്മ
text_fieldsപാലക്കാട്: വാളയാർ പോക്സോ കേസിൽ സി.ബി.ഐ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച അഡ്വ. പയസ് മാത്യു ചുമതലയിൽനിന്ന് പിന്മാറണമെന്ന് വാളയാറിൽ മരിച്ച പെൺകുഞ്ഞുങ്ങളുടെ അമ്മ. പ്രാഗല്ഭ്യം അഗീകരിക്കുന്നുണ്ടെങ്കിലും കേസിന്റെ കാര്യത്തിൽ വിശ്വാസമില്ലെന്ന് കുഞ്ഞുങ്ങളുടെ അമ്മയുടെ ‘തുറന്ന കത്ത്’ വിശദീകരിക്കുന്നു.
‘കേസിൽ തനിക്ക് വിശ്വാസമുള്ള അഭിഭാഷകനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിക്കണമെന്ന ആവശ്യവുമായി മുട്ടാത്ത വാതിലുകളില്ല. ഹൈകോടതിയുടെ നിർദേശങ്ങൾ പോലും മറികടന്ന് അങ്ങയെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതായി പത്രവാർത്തകളിൽനിന്ന് അറിയാൻ കഴിഞ്ഞു.
ഈ സാഹചര്യത്തിൽ താങ്കൾ ചുമതലയിൽനിന്ന് പിന്മാറണം -കത്തിൽ പറയുന്നു. അതേസമയം, വിഷയത്തിൽ ശക്തമായ തുടർ സമരപരിപാടികൾ നടത്തുമെന്ന് വാളയാർ നീതിസമര സമിതി കൺവീനർ വിളയോടി വേണുഗോപാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.