തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ വാക്ക് -ഇൻ -ഇന്റർവ്യൂ
text_fieldsകോഴിക്കോട് : തിരുവനനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലെ സീനിയർ റസിഡന്റുമാരുടെ കരാർ നിയമനത്തിനായി വാക്ക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം. വിദ്യാഭ്യാസയോഗ്യത : അതാത് വിഭാഗത്തിലുള്ള പി.ജിയും, ടി.സി.എം.സി രജിസ്ട്രേഷനുമാണ്. പ്രതിമാസവേതനം 70,000 രൂപ. കരാർ കാലാവധി പരമാവധി ഒരു വർഷം
1 അനസ്തേഷ്യോളജി- ഒഴിവുകളുടെ എണ്ണം : ഒമ്പത്, ഇന്റർവ്യൂ -ജൂലൈ എട്ടിന് രാവിലെ 11 ന്
2 ജനറൽ സർജറി -ഒഴിവുകളുടെ എണ്ണം : ഒൻപത്, ഇന്റർവ്യൂ -ജൂലൈ 11ന് രാവിലെ 11 ന്
3 ജനറൽ മെഡിസിൻ -ഒഴിവുകളുടെ എണ്ണം : ഏഴ്, ഇന്റർവ്യൂ -ജൂലൈ 12ന് രാവിലെ 11 ന്
4 ഇ.എൻ.ടി ഒഴിവുകളുടെ എണ്ണം : ഒന്ന്, ഇന്റർവ്യൂ - ജൂലൈ എട്ടിന് ഉച്ച കഴിഞ്ഞ് രണ്ടിന്
5 ഓർത്തോപീഡിക്സ് ഒഴിവുകളുടെ എണ്ണം : രണ്ട്, ഇന്റർവ്യൂ - ജൂലൈ 14ന് രാവിലെ 11 ന്
6 റേഡിയോഡയഗ്നോസിസ് ഒഴിവുകളുടെ എണ്ണം : ആറ്, ഇന്റർവ്യൂ- ജൂലൈ 13ന് രാവിലെ 11 ന്
7 റേഡിയോ തെറാപ്പി ഒഴിവുകളുടെ എണ്ണം : ആറ്, ഇന്റർവ്യൂ - ജൂലൈ 11ന് ഉച്ച കഴിഞ്ഞ് രണ്ടിന്
8 മൈക്രോബയോളജി ഒഴിവുകളുടെ എണ്ണം : ഒന്ന്, ഇന്റർവ്യൂ-ജൂലൈ 12ന് ഉച്ച കഴിഞ്ഞ് രണ്ടിന്
9 ബയോകെമിസ്ട്രി ഒഴിവുകളുടെ എണ്ണം : മൂന്ന്, ഇന്റർവ്യൂ - ജൂലൈ 14ന് ഉച്ച കഴിഞ്ഞ് രണ്ടിന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.