Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി ഇടപാടിന്​...

കൈക്കൂലി ഇടപാടിന്​ വാക്കി ടോക്കി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

text_fields
bookmark_border
Walkie talkie
cancel

പാലക്കാട്: വാളയാർ ചെക്ക് പോസ്​റ്റിലെ വിജിലൻസ് പരിശോധനയിൽ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തിൽ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ സർവിസ് ചട്ടം ലംഘിച്ച് വാക്കി ടോക്കി ഉപയോഗിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്.

എം.വി.ഐ ബിജുകുമാർ, എ.എം.വി.ഐമാരായ അരുൺകുമാർ, ഫിറോസ്​ ബിൻ ഇസ്മയിൽ, ഷബീറലി എന്നിവർക്കെതിരെയാണ്​ നടപടി. അതിർത്തി ചെക്ക്​​പോസ്​റ്റുകളിൽ കൈക്കൂലി വ്യാപകമാണെന്ന്​ പരാതിയുയർന്നിരുന്നതിനെത്തുടർന്ന്​ വിജിലൻസ് നടത്തിയ പരിശോധനയിലാണ്​ വാക്കി ടോക്കി കണ്ടെത്തിയത്.

പരിശോധന സംഘത്തി​െൻറ വിവരം കൈമാറാനാണ്​ നിയമ വിരുദ്ധമായി ഇത്​ ഉപയോഗിച്ചത്. വിജിലൻസ് ഡിവൈ.എസ്.പി ഷംസുദ്ദീ​െൻറ നേതൃത്വത്തിലായിരുന്നു വിജിലൻസ്​ പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:briberyMotor vehicle deptWalkie talkie
News Summary - Walkie talkie for bribery deal: Motor vehicle department officials suspended
Next Story