ഹജ്ജിന് കാൽനടയാത്ര: ശിഹാബിനായി പാക് പൗരൻ സുപ്രീംകോടതിയിൽ
text_fieldsലാഹോർ: ഹജ്ജ് നിർവഹിക്കാൻ മലപ്പുറത്ത് നിന്ന് കാൽനടയായി മക്കയിലേക്ക് പുറപ്പെട്ട ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് ട്രാൻസിറ്റ് വിസ നൽകണമെന്നാവശ്യപ്പെട്ട് പാക് പൗരൻ സുപ്രീംകോടതിയിൽ. വിസ ആവശ്യം ലാഹോർ ഹൈകോടതി തള്ളിയതോടെയാണ് ലാഹോർ സ്വദേശി സർവാർ താജ് പാക് സുപ്രീംകോടതിയെ സമീപിച്ചത്.
ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിക്കുകാർക്കും വിവിധ ആഘോഷാവസരങ്ങളിൽ ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഹിന്ദുക്കൾക്കും വിസ അനുവദിക്കാറുണ്ട്. ഇതുപോലെ ഇസ്‍ലാം മതവിശ്വാസിയായ ശിഹാബിന് ഹജ്ജ് ചെയ്യാനും വിസ നൽകണമെന്നാണ് ഹരജിക്കാരന്റെ വാദം.
കഴിഞ്ഞ ജൂണിലാണ് 8640 കിലോമീറ്ററുള്ള കാൽനടയാത്രക്ക് ശിഹാബ് തുടക്കമിട്ടത്. പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴി മക്കയിലെത്താനാണ് ലക്ഷ്യമിട്ടത്. എന്നാൽ, വാഗ അതിർത്തിയിൽ കഴിഞ്ഞ ഒക്ടോബറിൽ പാകിസ്താൻ തടഞ്ഞതിനാൽ പഞ്ചാബിലാണ് ശിഹാബുള്ളത്. ട്രാൻസിറ്റ് വിസ വേണമെന്നാണ് ശിഹാബിന്റെ ആവശ്യം. കഴിഞ്ഞ മാസമാണ് ലാഹോർ കോടതി സർവാർ താജിന്റെ ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.