ക്രമസമാധാനം അപകടപ്പെടുന്ന സ്ഥിതിയില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം അപകടപ്പെടുന്ന സ്ഥിതിയില്ലെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച് സംസ്ഥാനത്തിെൻറ പൊതുനിലയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാസർകോട് ജില്ലയിൽ സമീപകാലത്തുണ്ടായ കൊലപാതകങ്ങളും അക്രമങ്ങളും ചൂണ്ടിക്കാട്ടി നിയമസഭയിൽ എന്‍.എ. നെല്ലിക്കുന്ന് അവതരണാനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങളും ഒ. രാജഗോപാലും നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. മാണി ഗ്രൂപ് അംഗങ്ങള്‍ ആരും സഭയില്‍ ഉണ്ടായിരുന്നില്ല.
ക്രമസമാധാനത്തില്‍ കേരളം പൊതുവെ മികച്ച നിലയിലാണെന്ന് വിവിധ സർവേകള്‍ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തെൻറ ശൈലിയില്‍ ഒരു കുഴപ്പവുമില്ല. അത് മാറ്റുകയും ഇല്ല. കുറ്റകൃത്യങ്ങൾ ഉണ്ടായാല്‍ അതിനെതിരെ നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ആ നിലയിലും ശൈലിയിലും മാറ്റം വരുത്തേണ്ട കാര്യമില്ല. നല്ല പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയിലെ മികച്ചത് എന്ന പദവി നമ്മുടെ സേന നേടിയിട്ടുണ്ട്.
സ്ത്രീ സുരക്ഷയിലും കേരളം മുന്നിലാണ്. ഏതെങ്കിലും സ്ത്രീക്കെതിരെ എന്തെങ്കിലും തെറ്റായ സംഭവങ്ങള്‍ ഉണ്ടായാല്‍ എത്ര ഉന്നതനായാലും നടപടിയുണ്ടാകും. സംസ്ഥാനത്ത് കൊലപാതകങ്ങളുടെയും വർഗീയ സംഘര്‍ഷങ്ങളുടെയും എണ്ണം കുറഞ്ഞു. കൃത്യമായ തെളിവ് കിട്ടാന്‍ വൈകുന്നതുമൂലമാണ് ചില കേസുകളില്‍ പ്രതികളെ പിടികൂടുന്നതിൽ കാലതാമസം ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹികവിരുദ്ധരുടെയും കള്ളന്മാരുടെയും താവളമായി കേരളം മാറിയെന്ന് എൻ.എ. നെല്ലിക്കുന്ന് ആരോപിച്ചു. സംസ്ഥാനത്ത് പൊലീസ് ഇല്ലെന്ന് സാമൂഹികദ്രോഹികള്‍ക്ക് തോന്നിയതിനാലാണ് കേരളം അവരുടെ കേന്ദ്രമായത്. പൊലീസിനെ നിഷ്ക്രിയമാക്കി പാർട്ടി നേതാക്കളാണ് ഭരണം നടത്തുന്നതെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സംസാരശൈലി മാറ്റത്തിെൻറ പേരിൽ ഭരണ-പ്രതിപക്ഷ പോര്
തിരുവനന്തപുരം: മുസ്ലിം ലീഗിലെ എൻ.എ. നെല്ലിക്കുന്നിെൻറ സംസാരശൈലി മാറ്റത്തിെൻറ പേരിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. വാക്കിലും പ്രവർത്തിയിലും െപാതുവേ സൗമ്യനായ നെല്ലിക്കുന്ന് വ്യാഴാഴ്ച അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടി സംസാരിക്കുേമ്പാൾ സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ നടത്തിയ കടന്നാക്രമണമാണ് പോരിന് കാരണമായത്.
പതിവിന് വിപരീതമായി ശക്തമായ ഭാഷയിൽ നെല്ലിക്കുന്ന് സംസാരിച്ചതോടെ ഭരണപക്ഷത്തുനിന്ന് ബഹളം തുടങ്ങി. നേരിടാൻ പ്രതിപക്ഷവും എഴുന്നേറ്റതോടെ സഭ ബഹളത്തിൽ മുങ്ങി. അതിനിടയിലും സംസാരം തുടർന്ന നെല്ലിക്കുന്ന്, 54 അല്ല തന്നെ 101 വെട്ട് വെട്ടിയാലും പറയാനുള്ളത് പറയുമെന്നും അസഹിഷ്ണുത അവസാനിപ്പിക്കണമെന്നും ഭരണപക്ഷനിരയെ നോക്കി അത്യുച്ചത്തിൽ പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, തനിക്കറിയാവുന്ന നെല്ലിക്കുന്നല്ല ഇതെന്നും അദ്ദേഹം ഒരുപാട് മാറിയെന്നും ചൂണ്ടിക്കാട്ടി. വാക്കുകളിൽ മാത്രമല്ല മാനസികമായും അദ്ദേഹത്തിന് വലിയ മാറ്റം വന്നിരിക്കുന്നു. ഇപ്പോഴത്തെ കൂട്ടാണ് അദ്ദേഹത്തിെൻറ മാറ്റത്തിന് കാരണമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്തായാലും െശെലി മാറ്റണമെന്ന അദ്ദേഹത്തിെൻറ ഉപദേശം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നിെല്ലന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.