മാവൂർ കൽച്ചിറ നരസിംഹ ക്ഷേത്രത്തിൽ ചുമർ ചിത്രരചന പരിസമാപ്തിയിലേക്ക്
text_fieldsകോഴിക്കോട്: മാവൂർ കൽച്ചിറ നരസിംഹ ക്ഷേത്രത്തിൽ നാല് മാസത്തോളമായി നടന്നുവരുന്ന ചുമർചിത്ര രചന പരിസമാപ്തിയിലേക്ക്. സംസ്‌ഥാന സാംസ്‌ക്കാരിക വകുപ്പിെൻറ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗാമായാണ് ചുമർചിത്ര രചന നടന്നത്. ക്ഷേത്രചുമരിൽ അക്രിലിക് വർണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ രചിക്കുന്നത്.
മാഹി മലയാളകലാഗ്രാമം ചുമർചിത്ര വിഭാഗം മേധാവിയും കോഴിക്കോട് കുന്ദമംഗലം സ്വദേശിയുമായ നിബിൻരാജിെൻറ നേതൃത്വത്തിലാണ് ചിത്രരചന പുരോഗമിക്കുന്നത്. രണ്ടു വർഷത്തിലധികമായി ചുമർചിത്ര കല അഭ്യസിച്ചുകൊണ്ടിരിക്കുന്ന അനശ്വര, അശ്വന്ത്, അഭിരാമി, ശ്രീരാഗ്, ആര്യ, അർജ്‌ജുൻ, പ്രീത, തീർത്ഥ എന്നിവരാണ്‌ചിത്രരചനയിൽ പങ്കാളികളാകുന്നത്.
സംസ്‌ഥാന സാംസ്‌കാരിക വകുപ്പ് 2018ൽ ആവിഷ്കരിച്ച പദ്ധതിയാണ് വജ്രജൂബിലി ഫെല്ലോഷിപ്പ്. കേരളത്തിലെ കലാ അക്കാദമികൾ വഴി തെരഞ്ഞെടുക്കപ്പെട്ട 1000 കലാകാരന്മാരെ ഉപയോഗിച്ച്, കലാ പഠനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രായഭേദമന്യേ സൗജന്യകലാവിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണിത്. കലാചാരുതിയുള്ളവരെ സമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടു വരികയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.