വല്‍സന്‍ ഡിക്രൂസിന് സഹായമെത്തുന്നു
text_fieldsകോഴിക്കോട്: ജീവിതകാലം മുഴുവന്‍ കലയുടെ ലോകത്ത് നിറഞ്ഞ് ഒടുവില്‍ രോഗത്തിന് മുന്നില്‍ വലയുന്ന കലാകാരന് സഹൃദയരുടെ സഹായഹസ്തം. ദേശീയ അവാര്‍ഡ് നേടിയ, 175ഓളം മലയാള സിനിമകളുടെ അസി. എഡിറ്ററായി പ്രവര്‍ത്തിച്ച വല്‍സന്‍ ഡിക്രൂസിനായാണ് പ്രവാസികളായ സുമനസ്സുകള്‍ കൈത്താങ്ങാകുന്നത്. അബൂദബിയിലും ബഹ്റൈനിലും ജോലി ചെയ്യുന്ന പ്രവാസികളാണ് സഹായത്തുക എത്തിച്ചത്. ഇതിനകം 20,000 രൂപയാണ് ഇവര്‍ പ്രിയ കലാകാരനുവേണ്ടി കൈമാറിയത്.
കോഴിക്കോട് ചേവായൂര്‍ കിഷേ്കാ നഗര്‍ പൊലീസ് കോളനിയിലെ വാടക വീട്ടില്‍, പ്രമേഹം മൂര്‍ച്ഛിച്ച് കാല്‍മുറിച്ച് കിടപ്പിലാണ് വല്‍സന്‍ ഡിക്രൂസ്. മറ്റേ കാലും നീരുവന്ന് പ്രയാസപ്പെടുകയാണ്. കൃത്രിമ കാല്‍ പിടിപ്പിച്ചാല്‍ വല്ലവിധേനയും ജോലിക്ക് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇതിന് ആവശ്യമായ ഒരു ലക്ഷത്തോളം രൂപ സ്വരൂപിക്കാന്‍ കഴിയുന്നില്ല. ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മരുന്നിന് ഓരോ ആഴ്ചയും 1500 രൂപ വേണം. കാല്‍ ഫിസിയോതെറപ്പി ചെയ്യാന്‍ പ്രതിമാസം 15000 രൂപ, വീട്ടുവാടക 5000 രൂപയും വേണം. മക്കളുടെ പഠനം, വീട്ടുചെലവ് എന്നിവ ഇതിനുപുറമേ വരും.
ഉള്ളത് വിറ്റുപെറുക്കിയും സുമനസ്സുകള്‍ സഹായിച്ചതുമായ തുക കൊണ്ടാണ് ഇത്രകാലവും ചികിത്സകള്‍ നടത്തിയത്. നേരത്തേ, ജോലിക്ക് പോയിരുന്ന ഭാര്യ, ഇദ്ദേഹത്തെ ശുശ്രൂഷിക്കേണ്ടതിനാല്‍ ഇപ്പോള്‍ പോകുന്നില്ല. 17ാം വയസ്സില്‍ ചെന്നൈയിലേക്ക് സിനിമാ മോഹവുമായി വണ്ടികയറിയ വല്‍സന്‍ ഡിക്രൂസ് എല്‍. ഭൂമിനാഥനോടൊപ്പം ഭരതം, കിരീടം, ഹിസ്ഹൈനസ് അബ്ദുള്ള, ആകാശദൂത്, തലസ്ഥാനം, കിരീടം, മുന്നേറ്റം, തൃഷ്ണ, സ്ഫോടനം തുടങ്ങിയ സിനിമകളിലാണ് പ്രവര്‍ത്തിച്ചത്.
എം.ടി. വാസുദേവന്‍ നായര്‍, ഐ.വി. ശശി, സിബി മലയില്‍, ശ്രീകുമാരന്‍ തമ്പി, ഷാജി കൈലാസ് തുടങ്ങിയവരുടെ സിനിമകളിലെല്ലാം പ്രവര്‍ത്തിച്ചു. ആറ് മാസമായി വീട്ടില്‍ കിടപ്പിലാണ്. പരസഹായത്തോടെ മാത്രമേ വീല്‍ചെയറില്‍പോലും ഇരിക്കാന്‍ പറ്റൂ. വല്‍സന്‍ ഡിക്രൂസിന്‍െറ ദുരിതജീവിതം സംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വല്‍സന്‍ ഡിക്രൂസിന്‍െറ നമ്പര്‍: 9745497593.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.