വീണ്ടും മലകയറണമെന്ന് ബിന്ദുവും കനകദുർഗയും
text_fieldsകോട്ടയം: ശബരിമല ദർശനത്തിന് എത്തി പൊലീസ് തിരിച്ചിറക്കിയ ബിന്ദുവും കനക ദുർഗയും വീണ്ടും മലകയറണമെന്ന ആവശ്യ ത്തിൽ ഉറച്ചു നിൽക്കുന്നു. ക്രമസമാധാന പ്രശ്നമുണ്ടാകുെമന്ന് കാണിച്ച് പൊലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്ര മിക്കുകയാണ്.
കഴിഞ്ഞ ദിവസം സന്നിധാനത്തിന് ഒരു കിലോ മീറ്റർ മാത്രം അകെല വെച്ചാണ് ബിന്ദുവിനും കനക ദുർഗക്കും പിന്തിരിയേണ്ടി വന്നത്. ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു പിൻമാറ്റം. പൊലീസ് കബളിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് ബിന്ദു ആരോപിച്ചിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് പൊലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ വീണ്ടും ദർശനത്തിനായി ശബരിമല കയറണമെന്ന നിലപാടിൽ ബിന്ദുവും കനക ദുർഗയും ഉറച്ചു നിന്നു. സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി.വൈ.എസ്.പി കത്ത് നൽകുകയും ചെയ്തു. തുടർന്ന് കോട്ടയം ഡി.വൈ.എസ്.പി ആശുപത്രിയിലെത്തി ഇരുവരെയും സന്ദർശിച്ചു. എന്നാൽ ശബരിമലയിലെ നിലവിലെ സാഹചര്യത്തിൽ വീണ്ടും ഇവർക്ക് മല കയറുന്നതിന് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു ബിന്ദുവിനും കനക ദുർഗയ്ക്കും ശബരിമല ദർശനം നടത്താൻ സാധിക്കാതിരുന്നത്. പൊലീസിെൻറ സമ്മർദത്തെ തുടർന്നാണ് തിരിച്ചിറങ്ങിയതെന്നാണ് ഇവരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.