സ്ത്രീയായി ജീവിക്കണം; സംരക്ഷണം തേടി 17കാരൻ ശിശുക്ഷേമ സമിതിയിൽ
text_fieldsമലപ്പുറം: സ്ത്രീയായി ജീവിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന 17കാരന് ശിശുക്ഷേമ സമിതി സംരക്ഷണം നൽകി. രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ കരുവാരകുണ്ട് സ്വദേശി പ്ലസ് വൺ വിദ്യാർഥിക്കാണ് സുരക്ഷ ഒരുക്കിയത്.
ട്രാൻസ്ജെൻഡർ സ്വഭാവം കാണിക്കുന്ന കുട്ടി ദിവസങ്ങൾക്ക് മുമ്പാണ് വീടുവിട്ടിറങ്ങിയത്. പല സ്ഥലങ്ങളിൽ സഞ്ചരിച്ചു. പെൺകുട്ടിയാകുന്നതിന് വീട്ടുകാർക്ക് എതിർപ്പുള്ളതിനാലാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.
കുട്ടിയോട് ശിശുക്ഷേമ സമിതി ചെയർമാൻ ഷാജേഷ് ഭാസ്കറുടെ നേതൃത്വത്തിൽ സംസാരിച്ചതിെൻറ അടിസ്ഥാത്തിൽ മറ്റൊരു ട്രൻസ്െജൻഡറിെൻറ കൂടെ താമസിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും സൗകര്യം ഒരുക്കുകയും ചെയ്തു.
കുട്ടിയുടെ പഠനത്തിനും തുടർ ജീവിതത്തിനും ചെലവ് കണ്ടെത്താൻ കൗൺസിലർ മേരി നീതുവിനെ ചുമതലപ്പെടുത്തി.
ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ കേസ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ചെയർമാൻ അറിയിച്ചു. അംഗങ്ങളായ സി.സി. ദാനദാസ്, കെ.പി. തനൂജ ബീഗം, പി. ഷീന എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.