ബിസിനസുകാരിയാവണോ? വരൂ, ഓൺലൈനുണ്ട്...
text_fieldsകോവിഡ് ലോക്ഡൗണിനു പിന്നാലെ ലോകക്രമം മാറിയപ്പോൾ പുത്തൻ ഉപഭോഗസംസ്കാരംകൂടി നമ്മെ തേടിയെത്തി, ഇതിെൻറ ഫലങ്ങളിലൊന്നായിരുന്നു ഓൺലൈൻ ബിസിനസ്. ജോലിനഷ്ടവും സാമ്പത്തിക പ്രതിസന്ധിയും അനുഭവിച്ച പലരും ചെറുകിട ഓൺലൈൻ സംരംഭങ്ങളിലേക്കു തിരിഞ്ഞു.
ഉപ്പു തൊട്ട് കർപ്പൂരം വരെ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിലേക്ക് ഏവരും എത്തി. ഓൺലൈൻ ബിസിനസ് സംരംഭങ്ങൾ വിജയം വരിക്കാനും വ്യത്യസ്തമാക്കാനുമുള്ള ചില നിർദേശങ്ങളും മാർഗങ്ങളും പറയെട്ട.
എന്തും വിൽക്കാം
ഓൺലൈനിലൂടെ എന്തും ഏതും വിൽക്കാം, തുണിത്തരങ്ങളും സൗന്ദര്യവർധക വസ്തുക്കളും ആഭരണങ്ങളും പലചരക്കുസാധനങ്ങളും ജൈവപച്ചക്കറിയും പുസ്തകങ്ങളും വീട്ടുപകരണങ്ങളും കരകൗശല, കലാ ഉൽപന്നങ്ങളും നാടൻ പലഹാരങ്ങളും ഭക്ഷ്യസാധനങ്ങളും വാഹനങ്ങളുെമല്ലാം.
ഏതെങ്കിലും ഒന്നിന് ഊന്നൽ നൽകുകയാണ് വേണ്ടത്. വസ്ത്രവിൽപനക്കാണ് ജനപ്രീതി കൂടുതൽ. കൂടുതൽ ആവശ്യക്കാരുള്ള, വ്യത്യസ്തമായ എന്തെങ്കിലും ഒന്നിൽ പിടിക്കുന്നതാവും നല്ലത്.
എന്തിലൂടെ വിൽക്കണം
േഫസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം,യൂട്യൂബ് തുടങ്ങി വെർച്വൽ ലോകം ഏറെ വിശാലമാണ്. വിപണനത്തിന് വേണ്ടത് ഒരു അക്കൗണ്ട് മാത്രം.
കുറേക്കൂടി വലിയ അളവിൽ കാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഇ-കോമേഴ്സ് പോർട്ടൽ, വ്യക്തിഗത വെബ്സൈറ്റ് തുടങ്ങിയവയിലൂടെയും ആകാം. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പരിചയക്കാരെയുമെല്ലാം ഉൾപ്പെടുത്തിയ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് വിൽപന ഏറെയും, ഏറെ സൗകര്യപ്രദമായ മാധ്യമംകൂടിയാണിത്.
ഗുണം മുഖ്യം ബിഗിലേ..
ഓഫ്ലൈൻ കച്ചവടം ഏറെ തെരഞ്ഞെടുപ്പ് സാധ്യത നൽകുമ്പോൾ ഒരു ഉപഭോക്താവിനെ നേടുകയും നിലനിർത്തുകയും ഏറെ പ്രധാനമാണ്. ആളുകളുടെ താൽപര്യങ്ങൾക്കും അഭിരുചിക്കുമനുസരിച്ച് കസ്റ്റമൈസ് ചെയ്ത് സാധനങ്ങൾ നൽകുമ്പോൾ മനസ്സിലിടം നേടാനാവും. കൂടുതൽ ചോയ്സാണ് പ്രധാനം.
ഉദാഹരണത്തിന്, ഒരു കുർത്തയാണ് വിൽക്കുന്നതെങ്കിൽ വ്യത്യസ്ത നിറം, ൈസസ് തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വിലക്കുറവും ഗുണനിലവാരവും ഏറ്റവും പ്രധാനമാണ്. ഗുണനിലവാരം ഇല്ലെങ്കിൽ അതോടെ തീരും.
പേരിലാണെല്ലാം
വിറ്റഴിക്കുന്ന സാധനങ്ങൾക്കനുസരിച്ച് വ്യത്യസ്തവും മനസ്സിൽ തങ്ങിനിൽക്കുന്നതുമായ പേരും ടാഗ്ലൈനും കണ്ടുപിടിക്കണം. കേൾക്കുമ്പോൾതന്നെ ഉൽപന്നങ്ങളെക്കുറിച്ചോർക്കുംവിധം പേരാവുന്നത് (ബ്രാൻഡിങ്) പ്രാഥമിക തന്ത്രങ്ങളിലൊന്നുമാത്രം. അനുബന്ധമായി സംരംഭത്തിെൻറ പ്രമോഷനൽ പോസ്റ്റർ, വിഡിയോ എന്നിവയും തയാറാക്കി പങ്കുവെക്കണം.
വിതരണവും പണമടക്കലും
ഓർഡർ കിട്ടിയാൽ എത്രയും പെട്ടെന്ന് പരാതികൾക്കിടവരുത്താതെ എത്തിക്കാൻ വിതരണക്കാരെ കെണ്ടത്തണം. പ്രാദേശിക വിപണനമാണെങ്കിൽ നമുക്കോ കുടുംബക്കാർക്കോ ചെയ്യാം. ദൂരെയാണെങ്കിൽ ഡെലിവെറി ഏജൻറുമാർ വേണം. പൊതുഗതാഗതസംവിധാനം, കൊറിയർ തുടങ്ങിയവ ഉപയോഗിക്കാം.
കോവിഡ്കാലമായതിനാൽ സുരക്ഷിത പാക്കിങ്ങും വിതരണവും ഏറെ പ്രധാനമാണ്. പണമടക്കാൻ നിരവധി ആപ്പുകളും ഓൺൈലൻ സംവിധാനങ്ങളും ഉണ്ട്. കൂടുതൽ സാധ്യതകൾ നൽകുന്നതാണ് സൗകര്യപ്രദം. കാർഡ്, കാഷ് ഓൺ ഡെലിവറി, ഗൂഗ്ൾ പേ തുടങ്ങി ഏതുപയോഗിക്കണമെന്നത് ഉപഭോക്താവിന് വിട്ടുനൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.