Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എല്‍.എയുടെ...

എം.എല്‍.എയുടെ പേരിലുള്ള കാറിൽ പിടികിട്ടാപ്പുള്ളി; പിടിയിലായത് അപകടത്തിൽപെട്ടപ്പോൾ

text_fields
bookmark_border
എം.എല്‍.എയുടെ പേരിലുള്ള കാറിൽ പിടികിട്ടാപ്പുള്ളി; പിടിയിലായത് അപകടത്തിൽപെട്ടപ്പോൾ
cancel
camera_alt

തെലങ്കാന എം.എല്‍.എ എന്ന പേരില്‍ വ്യാജ സ്റ്റിക്കര്‍ പതിച്ചെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത കാര്‍

മരട് (കൊച്ചി): തിരുപ്പതി സ്റ്റേഷനില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ആന്ധ്ര എം.എല്‍.എയുടെ പേരിലുള്ള വ്യാജ സ്റ്റിക്കര്‍ പതിച്ചെത്തിയ കാര്‍ സഹിതം മരട് പൊലീസ് പിടികൂടി. തെലങ്കാന സ്വദേശിയായ അജിത് ബുമ്മാറയാണ് (26) പിടിയിലായത്​.

ആന്ധ്ര എം.എല്‍.എ ചെവി റെഡ്​ഢി ഭാസ്‌കര്‍ റെഡ്​ഢി എന്ന പേരിലുള്ള സ്റ്റിക്കര്‍ പതിച്ചാണ്​ തെലങ്കാനയില്‍നിന്ന്​ കേരളത്തിലേക്ക് പുറപ്പെട്ടത്​. കാർ വ്യാഴാഴ്ച രാത്രി പത്തോടെ മരടില്‍ വെച്ച് അപകടത്തിൽപെടുകയായിരുന്നു. സഹായത്തിനെത്തിയ നാട്ടുകാരും ബുമ്മാറയുമായി വാക്​തര്‍ക്കമുണ്ടായി. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.

തുടർന്ന്​ പൊലീസെത്തി തിരുപ്പതി പൊലീസില്‍ അന്വേഷിച്ചപ്പോഴാണ്​ കാറിലുണ്ടായിരുന്നയാൾ നിരവധി കേസിലെ പിടികിട്ടാപ്പുള്ളിയാണെന്ന് മനസ്സിലായത്​. തിരുപ്പതി പൊലീസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് പ്രതിയെ കൈമാറി. വാഹനാപകടമുണ്ടാക്കിയതിന് മരട് പൊലീസും കേസെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wanted criminal
News Summary - Wanted-criminal arrested with fake MLA sticker on car
Next Story