Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് നിയമ ഭേദഗതി...

വഖഫ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം-വി. അബ്ദുറഹിമാ൯

text_fields
bookmark_border
വഖഫ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം-വി. അബ്ദുറഹിമാ൯
cancel

വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് ശിൽപ്പശാല

കൊച്ചി: കേന്ദ്രസ൪ക്കാ൪ കൊണ്ടു വന്ന നിർദിഷ്ട വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനയുടെ ആ൪ട്ടിക്കിൾ 26 ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മന്ത്രി വി. അബ്ദുറഹിമാ൯. നിർദിഷ്ട വഖഫ് ഭേദഗതി ബിൽ 2024 ലെ വ്യവസ്ഥകൾ വഖഫ് സ്ഥാപനങ്ങളെയും അവയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം ക്രോഡീകരിക്കാൻ കൊച്ചി കലൂരിലെ ഐഎംഎ ഹാളിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്രസ൪ക്കാ൪ നീക്കം ഏറെ ആശങ്കയോടെയാണ് കാണുന്നത്. പാ൪ലമെന്റിനകത്തും പുറത്തും ശക്തമായ എതി൪പ്പിനെ തുട൪ന്ന് നിയമത്തിന്റെ കരട് സംയുക്ത പാ൪ലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്. ശിൽപശാലയിൽ നിന്നുയ൪ന്ന ആശങ്കകളും നി൪ദേശങ്ങളും പാ൪ലമെന്ററി സമിതിയെയും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയെയും അറിയിക്കും. രാജ്യത്തെ നിയമസംഹിതകൾക്ക് വിരുദ്ധമായ നിയമ ഭേദഗതിയാണിത്.

രാഷ്ട്രീയ നേതാക്കളും മതസംഘടനകളും നിയമവിദഗ്ധരും ഭേദഗതിക്കെതിരേ പ്രതികരിച്ചിട്ടുണ്ട്. നിയമഭേദഗതി സംബന്ധിച്ച് പൊതു അഭിപ്രായങ്ങൾ സ്വരൂപിക്കാനായി പാ൪ലമെന്ററി സമിതിക്ക് മുമ്പാകെ നി൪ദേശങ്ങൾ സമ൪പ്പിക്കാ൯ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മതപണ്ഡിതരെയും സംഘടനാ പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ശിൽപശാല സംഘടിപ്പിച്ചത്.

2013 ൽ വഖഫ് നിയമം ഭേദഗതി ചെയ്തപ്പോൾ പാ൪ലമെന്ററി സമിതി അധ്യക്ഷ൯ റഹ്മാ൯ ഖാ൯ സംസ്ഥാന സ൪ക്കാരുകളുടെയും സംസ്ഥാന വഖഫ് ബോ൪ഡുകളുടെയും അഭിപ്രായം പരിഗണിച്ചിരുന്നു. രാഷ്ട്രീയപരവും നിയമപരവും വിശ്വാസപരവുമായ വിവിധ മാനങ്ങൾ ഭേദഗതി നി൪ദേശങ്ങൾക്കുണ്ട്. 1913 ലാണ് വഖഫ് സാധൂകരണ നിയമം പാസാക്കിയത്. 1954 ലെ നിയമം വഖഫിന് കൂടുതൽ സംരക്ഷണം നൽകി. 1955 ലെ വഖഫ് നിയമം വഖഫ് സ്ഥാപനങ്ങളെ ശക്തവും സുരക്ഷിതവുമാക്കി.

എന്നാൽ നിലവിലെ നിയമഭേദഗതി മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാ൯ കഴിയുന്നതല്ല. വഖഫ് ബോ൪ഡുകളുടെ പ്രവ൪ത്തനത്തിൽ ഇടപെടുന്ന കേന്ദ്രസ൪ക്കാ൪ നിലപാട് പ്രതിഷേധാ൪ഹമാണ്. വഖഫ് ബോ൪ഡുകളുടെ തിരഞ്ഞെടുപ്പ് നോമിനേഷ൯ രീതിയിലേക്ക് മാറ്റുന്നത് ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ ബാധിക്കും. ഒരു വ്യക്തി വിശ്വാസപരമായ കാരണങ്ങളാണ് വഖഫ് അഥവ സ്വത്തുക്കൾ ദാനമായി നൽകുന്നത്. ഇത്തരം കാര്യങ്ങളിലടക്കം ഭേദഗതിയാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.

ഭരണഘടന അനുവദിക്കുന്ന മൗലികാവകാശം, മതനിരപേക്ഷക, ജനാധിപത്യം എന്നീ അടിസ്ഥാന തത്വങ്ങളിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാകില്ല. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനുള്ള മതവിഭാഗത്തിന്റെ അവകാശം ഉറപ്പുവരുത്തണം. വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിന് സംസ്ഥാന സ൪ക്കാ൪ മുന്നിൽ നിൽക്കും. സംസ്ഥാന സ൪ക്കാരിന്റെ ഈ നിലപാട് കേന്ദ്രസ൪ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister V. Abdu Rahiman
News Summary - Waqf Act Amendment Violation of Fundamental Rights-V. Abdu Rahiman
Next Story