Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് ഭേദഗതി...

വഖഫ് ഭേദഗതി വിശ്വാസത്തിനു നേരെയുള്ള കൈയേറ്റം -ജമാഅത്തെ ഇസ്‌ലാമി

text_fields
bookmark_border
വഖഫ് ഭേദഗതി വിശ്വാസത്തിനു നേരെയുള്ള കൈയേറ്റം -ജമാഅത്തെ ഇസ്‌ലാമി
cancel

കോ​ഴി​ക്കോ​ട്: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​വും മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ പ്ര​സ്താ​വി​ച്ചു. ഭ​ര​ണ​കൂ​ട​ത്തി​ന്റെ ദു​രു​ദ്ദേ​ശ്യ​മു​ള്ള അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ് ഈ ​ബി​ൽ.

വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ അ​ന്യാ​യ​മാ​യി കൈ​യേ​റി​യ​വ​രെ ഒ​ഴി​പ്പി​ച്ച് സ്വ​ത്തു​ക്ക​ൾ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ബി​ൽ 2014ൽ ​രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 10 കൊ​ല്ല​മാ​യി​ട്ടും ഈ ​ബി​ൽ പാ​സാ​ക്കാ​ൻ ശ്ര​മി​ക്കാ​തെ ഇ​തി​നു ക​ട​ക​വി​രു​ദ്ധ​മാ​യ പു​തി​യ ബി​ല്ലു​മാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ വ​ന്നി​രി​ക്കു​ന്ന​ത്.

തീ​ർ​ത്തും മ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് വ​ഖ​ഫ്. മു​സ്‌​ലിം​ക​ള​ല്ലാ​ത്ത​വ​രെ വ​ഖ​ഫ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ വി​ശ്വാ​സ​ത്തി​നു നേ​രെ​യു​ള്ള കൈ​യേ​റ്റ​മാ​ണ് ന​ട​ക്കു​ന്ന​ത്. വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്റ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്. സ​മൂ​ഹ​ത്തി​ൽ ധാ​രാ​ളം ന​ന്മ​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ വ​ഖ​ഫ് സം​വി​ധാ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ക മാ​ത്ര​മാ​ണ് ഈ ​ബി​ല്ലി​ന്റെ ല​ക്ഷ്യം. ബി​ൽ പി​ൻ​വ​ലി​ച്ച് ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat-e-IslamiWaqf bill
News Summary - Waqf Amendment encroachment on faith - Jamaat-e-Islami
Next Story