Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വഖഫ് ഭേദഗതി: നിയമസഭ...

‘വഖഫ് ഭേദഗതി: നിയമസഭ നിലപാട് പുനഃപരിശോധിക്കണം’

text_fields
bookmark_border
Waqf Bill
cancel

ച​ങ്ങ​നാ​ശ്ശേ​രി: കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്ര​മേ​യം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വ​ഖ​ഫ് നി​യ​മ​ത്തി​ലെ അ​പാ​ക​ത​ക​ൾ നി​റ​ഞ്ഞ​തും നീ​തി​ര​ഹി​ത​വു​മാ​യ വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും സ​മി​തി വി​ല​യി​രു​ത്തി. അ​തി​രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം പ്ര​ഫ. ഡോ. ​റൂ​ബി​ൾ​രാ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ഡ്വ. ഡെ​ന്നീ​സ് ജോ​സ​ഫ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​തി​രൂ​പ​ത പി.​ആ​ർ.​ഒ അ​ഡ്വ. ജോ​ജി ചി​റ​യി​ൽ മോ​ഡ​റേ​റ്റ​റാ​യി.

സെ​ർ​ജി ആ​ന്‍റ​ണി, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി പ്രാ​ക്കു​ഴി, ഡോ. ​ജാ​ൻ​സി​ൻ ജോ​സ​ഫ്, അ​ഡ്വ. ജോ​ർ​ജ് വ​ർ​ഗീ​സ് കോ​ടി​ക്ക​ൽ, റെ​ജി ചാ​വ​റ, ടോം ​ജോ​സ​ഫ്, എം.​എ. ആ​ന്‍റ​ണി, അ​മ​ൽ സി​റി​യ​ക്, ജോ​യ​ൽ ജോ​ൺ റോ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqf Amendment Bill
News Summary - 'Waqf Amendment: Legislature should reconsider its stand'
Next Story