വഖഫ് നിയമനം: മുഖ്യമന്ത്രി ചർച്ചക്ക്
text_fieldsതിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന മന്ത്രി വി. അബ്ദുറഹിമാെൻറ പ്രസ്താവന വിവാദമായതിന് പിന്നാലെ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. ഏപ്രിൽ 20ന് വൈകീട്ട് മൂന്നരക്ക് ഓൺലൈനായാണ് യോഗം ചേരുക. പ്രമുഖ മുസ്ലിം സംഘടനകളുടെ പ്രതിനിധികളെയെല്ലാം യോഗത്തിലേക്ക് ക്ഷണിക്കും. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ബില്ല് നിയമസഭ പാസാക്കുകയും ഗവർണർ ഒപ്പിട്ട് കഴിഞ്ഞ നവംബർ 14ന് വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.
സർക്കാർ നടപടിക്കെതിരെ മുസ്ലിം സംഘടനകൾ ഒന്നടങ്കം രംഗത്ത് വന്നതോടെ തുടർനടപടികൾ തൽക്കാലം നിർത്തിവെച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിയെ കണ്ട സമസ്ത കേരള ജംഇയതുൽ ഉലമ നേതാക്കളോട് നിയമം ഉടൻ നടപ്പാക്കില്ലെന്നും സംഘടനകളുമായി വിശദ ചർച്ച നടത്തുമെന്നും ഉറപ്പും നൽകിയിരുന്നു. ഇതോടെ പ്രക്ഷോഭപരിപാടികളിൽനിന്ന് സമസ്ത പിൻമാറി. എന്നാൽ ചർച്ച നടത്താതെ തന്നെ നിയമനം പി.എസ്.സിക്ക് വിടുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്ന മന്ത്രിയുടെ പ്രസ്താവന പ്രതിഷേധം ക്ഷണിച്ചുവരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.