വഖഫ് നിയമനം: മുസ്ലിം സംഘടനകൾ സമരത്തിലേക്ക്
text_fieldsകോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്ലിം സംഘടനകൾ സമരത്തിലേക്ക്. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ കോർ കമ്മിറ്റി യോഗം ചേർന്നാണ് സംരപരിപാടികൾ തീരുമാനിക്കുക. ഇതിനായി ഈ മാസം 30 ന് കോർ കമ്മിറ്റി യോഗം ചേരും.
തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം പ്രക്ഷോഭവും സംഘടിപ്പിക്കാൻ നേരത്തെ മുസ്ലിം സംഘടകൾ കോഴിക്കോട് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് 30ന് യോഗം ചേരുന്നത്.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടി വഖഫ് ആക്ടിന് എതിരാണെന്നും മതവിശ്വാസികൾ അല്ലാത്തവരെ മതത്തിന്റെ പേരിലുള്ള സ്ഥാപനത്തിൽ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോർഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനയുടെ നിലപാട്. മതബോധമുള്ളവരാണ് ഇത് കൈകാര്യം ചെയ്യേണ്ടതെന്നും നേതാക്കൾ പറയുന്നു.
വഖഫ് വിഷയത്തിൽ സർക്കാർ ചർച്ചക്ക് പോലും തയ്യാറാകുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.