വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക്; ഒരുമിച്ചെതിർത്ത് മുസ്ലിം സംഘടനകൾ
text_fieldsതിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ ഒന്നിച്ച് എതിർത്ത് മുസ്ലിം സംഘടനകൾ. സംഘടനകളുടെ അഭിപ്രായം മാനിക്കുന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കാമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷയുണ്ടെന്നും തുടർനടപടിക്കായി കാത്തിരിക്കുമെന്നും വിവിധ സംഘടന പ്രതിനിധികൾ യോഗത്തിനു ശേഷം പ്രതികരിച്ചു.
യോഗത്തിൽ പങ്കെടുത്ത കേരള മുസ്ലിം ജമാഅത്ത് ഒഴികെ മുഴുവൻ സംഘടനകളും നിയമനം പി.എസ്.സിക്ക് വിട്ട നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമനങ്ങൾ സുതാര്യമാകണമെന്നും മുസ്ലിംകളല്ലാത്തവരെ നിയമിക്കുന്ന സാഹചര്യമുണ്ടാകരുതെന്നുമുള്ള നിലപാടാണ് മുസ്ലിം ജമാഅത്ത് സ്വീകരിച്ചത്. മറ്റൊരു സംസ്ഥാനത്തും വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ ഇതു നടപ്പാക്കുന്ന സ്ഥിതി വിശേഷമുണ്ടായാൽ മുസ്ലിംകളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാൻ വഴിവെക്കും.
നിലവിലെ നിയമന നടപടികൾ കൂടുതൽ സുതാര്യമാക്കുന്ന സംവിധാനം സർക്കാറിന് നടപ്പാക്കാം. അല്ലെങ്കിൽ വഖഫ് ബോർഡ് പ്രതിനിധികളും മതസംഘടന പ്രതിനിധികളും അടങ്ങിയ പ്രത്യേക നിയമന സംവിധാനം കൊണ്ടുവരാമെന്നും സംഘടനകൾ യോഗത്തിൽ നിർദേശിച്ചു. യോഗ്യരെ നിയമിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.