വഖഫ് ബോർഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്; പ്രതിപക്ഷ എതിർപ്പിനിടെ ബില്ല് പാസാക്കി
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗ് ഉൾപ്പെടെ പ്രതിപക്ഷ എതിർപ്പിനിടെ വഖഫ് ബോർഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന 2021ലെ കേരള പബ്ലിക് സര്‍വിസ് കമീഷന് (വഖഫ് ബോര്‍ഡിെൻറ കീഴിലുള്ള സര്‍വിസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്ല് നിയമസഭ പാസാക്കി.
വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ പി.എസ്.സി വഴി നടത്തുന്നതാണ് ബില്‍. ഇത് വഖഫ് ബോർഡിെൻറ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പി.എസ്.സിക്ക് വിടുന്നതിന് പകരം വഖഫ് ബോർഡ് റിക്രൂട്ട്മെൻറ് ബോർഡിന് രൂപം നൽകുകയാണ് വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ വഖഫ് ബോർഡ് ആവശ്യം കൂടി പരിഗണിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
രാജ്യത്തിന് കേരളം ചീത്തമാതൃക സംഭാവന ചെയ്യുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോർഡിെൻറ നിയമനാധികാരം എടുത്തുകളയുന്നതാണ് ബിൽ. എൽ.ഡി.എഫ് സർക്കാറിെൻറ മണ്ടത്തരമാണിത്. അദ്ദേഹം പറഞ്ഞു. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ കൃത്യമായി നിയമനം നടക്കുന്നില്ലെന്നും ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് പോലെ വഖഫ് റിക്രൂട്ട്മെൻറ് ബോർഡാണ് രൂപവത്കരിക്കേണ്ടിയിരുന്നതെന്നും കെ. ബാബു പറഞ്ഞു. കേന്ദ്ര നിയമത്തിന് എതിരാണ് ബില്ലെന്ന് പി. ഉബൈദുല്ല കുറ്റപ്പെടുത്തി. യോഗ്യതയുള്ളവരെ നിയമിക്കാനാെണന്ന് പറയുേമ്പാൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെടുന്നവർക്ക് യോഗ്യതയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ബില്ലിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആബിദ് ഹുസൈൻ തങ്ങൾ ആരോപിച്ചു. നിയമനം പി.എസ്.സിക്ക് വിടുന്നതുകൊണ്ട് വിശ്വാസത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്ന് പി. ബാലചന്ദ്രൻ പറഞ്ഞു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായിരുന്ന വഖഫ് ബോർഡാണ് ശിപാർശ ചെയ്തതെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി. ലീഗ് അംഗങ്ങൾ അത് തള്ളി. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെെട്ടങ്കിലും ശബ്ദവോേട്ടാടെ പാസാക്കുകയായിരുന്നു.
നിലവിലെ ജീവനക്കാർക്കായി സ്പെഷൽ റൂൾ -മന്ത്രി
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്ന സാഹചര്യത്തില്‍ സ്കെയിൽ ഒാഫ് പേയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്പെഷല്‍ റൂള്‍ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പഹഞ്ഞു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുേമ്പാൾ വ്യക്തമായ അഭിപ്രായവും നിലപാടും സർക്കാറിനുണ്ട്. ബോർഡ് പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന ഒന്നും സംഭവിക്കില്ല. നിലവിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും ആലോചിക്കുന്നുണ്ട്.
വഖഫ് ബോർഡിെൻറ കൂടി തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനിർമാണമാണ്. അതുസംബന്ധിച്ച ബോർഡ് സമ്മതവും കയ്യിലുണ്ടെന്ന് രേഖകൾ ഉയർത്തി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.