വഖഫ് ബോര്‍ഡ് സാമൂഹ്യ ക്ഷേമപദ്ധതി ധനസഹായം വർധിപ്പിച്ചു
text_fieldsതിരുവനന്തപുരം: വഖഫ് ബോര്‍ഡിന്റെ സാമൂഹ്യ ക്ഷേമ (കേരള) പദ്ധതി പ്രകാരമുള്ള ധനസഹായങ്ങളുടെ തുക വർധിപ്പിക്കാന്‍ മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രതിമാസ ധനസഹായം 1000 രൂപയില്‍ നിന്ന് 1600 ആയും ചികിത്സസഹായം 15,000 രൂപയില്‍ നിന്നും 25,000 ആയും വര്‍ദ്ധിപ്പിക്കും. വഖഫ് ബോര്‍ഡ് വഴിയുള്ള ധനസഹായങ്ങള്‍ക്കുള്ള വരുമാന പരിധി 50,000 രൂപയില്‍ നിന്നും ഒരു ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു.
പ്രതിമാസ ധനസഹായത്തിന് (1000 രൂപ) അര്‍ഹരായ മുഴുവന്‍ അപേക്ഷകളും പരിഗണിക്കാന്‍ സാങ്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. 2024 ജനുവരി 31 വരെ ബോര്‍ഡില്‍ ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായ 117 പേര്‍ക്ക് 15000 രൂപ വീതം ചികിത്സാ ധനസഹായവും 75 പേര്‍ക്ക് 10,000 രൂപ വീതം വിവാഹ ധനസഹായവും നല്‍കാനും തീരുമാനിച്ചു.
കലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഇസ്ലാമിക് ചെയറിനുള്ള ഗ്രാന്റ് രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തി. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. കെ. സക്കീറും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.