മൂന്നംഗ വഖഫ് ട്രൈബ്യൂണൽ നാളെ കോഴിക്കോട്ട് തുടങ്ങും
text_fieldsകോഴിക്കോട്: കേരളത്തിലെ വഖഫ് സംബന്ധമായ മുഴുവൻ കേസും പരിഗണിക്കാൻ മൂന്നംഗ ട്രൈ ബ്യൂണൽ കോഴിക്കോട്ട് ജനുവരി 19ന് ആരംഭിക്കും. ഇതോടെ 1995ലെ വഖഫ് നിയമപ്രകാരം കോഴിക ്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവന്ന ഏകാംഗ ട്രൈബ്യൂണലുകൾ ഇ ല്ലാതാകും.
2013ലെ വഖഫ് നിയമ ഭേദഗതിയനുസരിച്ച് മൂന്നംഗ ട്രൈബ്യൂണൽ വേണമെന്ന് നിർ ദേശമുണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കോഴിക്കോട്ട് പുതിയ ട്രൈബ്യൂണൽ ആം രഭിക്കുന്നത്. ഇൗ ട്രൈബ്യൂണലിന് കേരളത്തിൽ ആവശ്യമുള്ളിടത്ത് ക്യാമ്പ് സിറ്റിങ്ങും നടത്താം.
എരഞ്ഞിപ്പാലം ഹൗസ്ഫെഡ് കെട്ടിടത്തിൽ രാവിലെ 10ന് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിക്കും. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം അധ്യക്ഷത വഹിക്കുന്ന ചടങ്ങിനുശേഷം അന്നുതന്നെ കോടതി പ്രവർത്തനം തുടങ്ങുമെന്ന് പുതിയ ട്രൈബ്യൂണൽ ചെയർമാൻ ജില്ല ജഡ്ജി കെ. സോമൻ അറിയിച്ചു.
ചെയർമാനെ കൂടാതെ ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി എ.സി. ഉബൈദുല്ല, ആലുവയിലെ അഭിഭാഷകൻ ടി.കെ. ഹസൻ തുടങ്ങിയവരെയാണ് അംഗങ്ങളായി കേരള സർക്കാർ നിയമിച്ചത്. നേരത്തേയുള്ള ട്രൈബ്യൂണലുകളിലെ ജഡ്ജിമാർ വഖഫ് കേസുകളില്ലാത്ത അവസരങ്ങളിൽ ജില്ല ജഡ്ജിമാരെന്ന നിലയിൽ മറ്റു കേസുകളും പരിഗണിച്ചിരുന്നു. എന്നാൽ, മൂന്നംഗ ട്രൈബ്യൂണലിൽ വഖഫ് കേസുകൾ മാത്രമാണ് വിചാരണക്ക് വരുക.
കോഴിക്കോെട്ട ൈട്രബ്യൂണലിൽ 352 കേസുകളും എറണാകുളത്ത് 204 കേസും കൊല്ലത്ത് 116 കേസുമാണ് പരിഗണനയിലുള്ളത്. ഇൗ 672 കേസുകളും ഇനി കോഴിക്കോേട്ടക്ക് മാറും. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ബി.എം. ജമാൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡൻറ് എം.പി. ജഗജിത് എന്നിവർ ഇതുസംബന്ധിച്ച വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.