Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ്​: ആശങ്കകൾ...

വഖഫ്​: ആശങ്കകൾ പരിഹരിക്കും; മന്ത്രി ജിഫ്​രി തങ്ങളെ കണ്ടു

text_fields
bookmark_border
vabdurahman
cancel

കൊണ്ടോട്ടി: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന്​ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുമെന്ന് കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്​ദുറഹിമാൻ. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ്​ ജിഫ്​രി മുത്തുക്കോയ തങ്ങളുമായി മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിൽ നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിയമനം പി.എസ്​.സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശ്യം മാത്രമാണ് സർക്കാറിനുള്ളത്. ഏതെങ്കിലും വിഭാഗത്തി​െൻറ അവകാശങ്ങൾ ഇല്ലാതാക്കുന്ന സമീപനം സർക്കാറിനില്ലെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള കാര്യക്ഷമമായ നടപടികൾ ഉണ്ടാകണമെന്നും ഇതുമായി ബന്ധപ്പെട്ട്​ സർക്കാർ വിളിക്കുന്ന യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്നും ജിഫ്​രി തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Waqf Council
News Summary - Waqf: Concerns will be resolved -Minister
Next Story