ബി.എം. ജമാല്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി
text_fieldsകോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ബി.എം. ജമാലിനെ കേന്ദ്ര വഖഫ് കൗണ്‍സിലിന്‍െറ സെക്രട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ആദ്യമായാണ് കേരളത്തില്‍നിന്ന് ഒരാള്‍ പോസ്റ്റില്‍ നിയമിതനാകുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ ഡയറക്ടര്‍ റാങ്കിലാണ് നിയമനം. വഖഫ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഉപദേശങ്ങള്‍ നല്‍കുക, വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക തുടങ്ങിയവയാണ് വഖഫ് കൗണ്‍സിലിന്‍െറ ചുമതലകള്‍.
കേന്ദ്ര ഗവണ്‍മെന്‍റ് സെക്രട്ടറിമാരായ രാഗേഷ് ഗാര്‍ഗ്, ജോയന്‍റ് സെക്രട്ടറിമാരായ ദേവ് വര്‍മന്‍, ജാന്‍ ഇ. ആലം എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ബി.എം. ജമാലിനെ നിര്‍ദേശിച്ചത്. നവാഡ്കോ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബദറുദ്ദീന്‍ ഖാന്‍, ലോക്സഭാ അഡീഷനല്‍ ഡയറക്ടര്‍ നൗഷാദ് ആലം, കേണല്‍ സര്‍ഫ്രാസ് അഹമ്മദ്, ബിഹാറില്‍നിന്നുള്ള പ്രഫ. ഷെംഷി, ജമ്മു-കശ്മീരില്‍നിന്നുള്ള ഡോ. ഇക്ബാല്‍ ഖുറൈശി എന്നിവരെയും പരിഗണിച്ചിരുന്നു. കാസര്‍കോട് ബി.ഡി.ഒ ആയിരുന്ന പരേതനായ ബി.എം. ഹമീദിന്‍െറ മകനായ ജമാല്‍ നേരത്തേ ഹോസ്ദുര്‍ഗ് ബാറില്‍ അഭിഭാഷകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.