Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് ഭൂമികൾ...

വഖഫ് ഭൂമികൾ സംരക്ഷിക്കണം-പണ്ഡിത നേതൃയോഗം

text_fields
bookmark_border
waqf board
cancel

കൊ​ച്ചി: മു​ന​മ്പ​ത്തേ​തു​ൾ​പ്പെ​ടെ​യു​ള്ള വ​ഖ​ഫ് ഭൂ​മി​ക​ൾ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​റും വ​ഖ​ഫ് ബോ​ർ​ഡും ത​യാ​റാ​ക​ണ​മെ​ന്ന് മു​സ്​​ലിം പ​ണ്ഡി​ത സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​യോ​ഗം. വ​ഖ​ഫ് സം​ര​ക്ഷ​ണ സ​മി​തി​ വി​ളി​ച്ച വി​വി​ധ പ​ണ്ഡി​ത സം​ഘ​ട​ന​ക​ളു​ടെ​യും പോ​ഷ​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യം.

വ​ഖ​ഫ് നി​യ​മ​ത്തി​നെ​തി​രെ കു​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി സ​മൂ​ഹ​ത്തി​ൽ സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം. വ​ഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി​ക്കാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തിലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജി​ല്ല പ്ര​സി​ഡ​ൻ​റ് എം.​ബി. അ​ബ്ദു​ൽ​ഖാ​ദ​ർ മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ജി​ല്ല പ്ര​സി​ഡ​ൻ​റ് വി.​എ​ച്ച്. അ​ലി ദാ​രി​മി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജി​ല്ല പ്ര​സി​ഡ​ൻ​റ് ഐ.​ബി. ഉ​സ്മാ​ൻ ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദ​ക്ഷി​ണ കേ​ര​ള ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം. ബാ​വ മൗ​ല​വി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaqfWaqf land
News Summary - Waqf lands should be preserved
Next Story